കുസാറ്റിൽ വിദ്യാർഥി സംഘർഷം: ഹോസ്റ്റൽ മുറിക്ക് തീയിട്ടു; നിരവധി പേർക്ക് പരിക്ക്
text_fieldsകൊച്ചി: കുസാറ്റ് ഹോസ്റ്റലിൽ എസ്.എഫ്.ഐ പ്രവർത്തകരും ഹോസ്റ്റൽ യൂനിയനിലെ വിദ്യാർഥികളും തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഹോസ്റ്റൽ മെസ് സെക്രട്ടറി അടക്കം നിരവധി പേർക്ക് പരിക്കേറ്റു. മെസ് സെക്രട്ടറിയുടെ തലക്കാണ് പരിക്കേറ്റത്. സംഘർഷത്തിനിടെ ചിലർ ഹോസ്റ്റൽ മുറിക്ക് തീയിട്ടു. ഇതിനു പിന്നിൽ എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് ആരോപണമുണ്ട്.
ബുധനാഴ്ച ഉച്ചയോടെയാണ് ആൺകുട്ടികൾ താമസിക്കുന്ന സഹാറ ഹോസ്റ്റലിൽ സംഘർഷമുണ്ടായത്. പുറത്തുനിന്നുള്ള ഒരു സംഘം ആളുകളുമായി എസ്.എഫ്.ഐ പ്രവർത്തകർ അക്രമം നടത്തി എന്നാണ് പരാതി.
ഉച്ച കഴിഞ്ഞ് ക്ലാസില്ലാത്തതിനാൽ വിദ്യാർഥികൾ ഭക്ഷണം കഴിക്കാനായി ഹോസ്റ്റലിലേക്ക് കയറാനിരിക്കെയാണ് ഒരു സംഘം ആളുകൾ മർദ്ദിച്ചതെന്നാണ് പറയുന്നത്. അക്രമത്തെ കുറിച്ച് ചോദിക്കാൻ ചെന്നതിനാണ് ഹോസ്റ്റൽ മെസ് സെക്രട്ടറി ഹാനി വിഡിയോയിൽ പറയുന്നത്. അതേസമയം, തന്റെ മുറിയാണ് തീയിട്ടതെന്നാണ് എസ്.ഐ.എഫ് നേതാവ് വൈശാഖ് പറഞ്ഞു.

