Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിനിയുടെ...

വിദ്യാർഥിനിയുടെ ആത്മഹത്യ: ന​ഗ്​​ന​ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രചരിപ്പിച്ച 45കാരൻ അറസ്​റ്റിൽ

text_fields
bookmark_border
dileep kumar
cancel
camera_alt

ദി​ലീ​പ് കു​മാ​ർ

കൂ​റ്റ​നാ​ട് (പാ​ല​ക്കാ​ട്): സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ണ​യം ന​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക്​ ന​യി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്​​റ്റി​ല്‍. ക​ള​മ​ശ്ശേ​രി കൊ​ച്ചി​ൻ യൂ​നി​വേ​ഴ്സി​റ്റി​ക്ക​ടു​ത്തു​ള്ള പൂ​ജാ​രി വ​ള​വി​ന​ടു​ത്ത് കൈ​പ്പ​ട​യി​ൽ ദി​ലീ​പ് കു​മാ​റി​നെ​യാ​ണ്​ (45) ചാ​ലി​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ കു​ട്ടി ഇ​യാ​ളു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യാ​യി​രു​ന്ന​ത്രെ.

ത​നി​ക്ക് 22 വ​യ​സ്സാ​ണെ​ന്നും സെൻറ് ആ​ൽ​ബ​ർ​ട്ട്സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണെ​ന്നു​മാ​ണ് കു​ട്ടി​യെ ധ​രി​പ്പി​ച്ചി​രു​ന്ന​ത്. ബ​ന്ധു​വാ​യ 24കാ​ര​െൻറ ഫോ​ട്ടോ​യാ​ണ് ഇ​യാ​ൾ കാ​ണി​ച്ചു​കൊ​ടു​ത്ത​ത്. മാ​താ​പി​താ​ക്ക​ൾ ബാ​ങ്ക് ഓ​ഫി​സ​ർ​മാ​രാ​ണെ​ന്നും കു​ട്ടി​യെ വി​ശ്വ​സി​പ്പി​ച്ചു.

അ​മ്മ​യാ​ണെ​ന്ന് പ​റ​ഞ്ഞ് കൂ​ട്ടു​കാ​രി​യെ​ക്കൊ​ണ്ട് സം​സാ​രി​പ്പി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ക​യും ഇ​വ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. മ​റ്റൊ​രു സ്ത്രീ​യു​ടെ പേ​രി​ലെ​ടു​ത്ത സിം ​കാ​ർ​ഡു​ക​ളാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ച്ച​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide
News Summary - Student commits suicide: 45-year-old arrested for spreading nude pictures on social media
Next Story