Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി തർക്കം വേണ്ട; വിദ്യാർഥികളുടെ ബസ് യാത്ര നിരക്ക് പട്ടികയായി

text_fields
bookmark_border
students bus fare
cancel

പെരിന്തൽമണ്ണ: വിദ്യാർഥികളുടെ യാത്ര സംബന്ധിച്ച ഫെയർസ്റ്റേജ് നിരക്കിലെ അവ്യക്തത നീക്കി മോട്ടോർവാഹന വകുപ്പ് പട്ടിക പുറത്തിറക്കി. ഒന്നു മുതൽ 16 വരെയുള്ള ഫെയർ സ്റ്റേജ്, ദൂരം, യാത്രനിരക്ക്, വിദ്യാർഥി നിരക്ക് എന്നിവ വ്യക്തമാക്കി ട്രാൻസ്പോർട്ട് കമീഷണറാണ് പട്ടിക പ്രസിദ്ധപ്പെടുത്തിയത്. ഇതോടെ വിദ്യാർഥിനിരക്ക് സംബന്ധിച്ച തർക്കത്തിൽ വ്യക്തത വന്നു.

2.5 കി.മീ ദൂരമുള്ള ഒന്നാമത്തെ ഫെയർസ്റ്റേജിന് വിദ്യാർഥികൾക്ക് ഒരു രൂപയേയുള്ളൂ. രണ്ടും മൂന്നും സ്റ്റേജുകൾക്ക് രണ്ടു രൂപയാണ്. പിന്നീടുള്ള നാല് സ്റ്റേജുകൾക്ക് മൂന്നു രൂപയും അടുത്ത നാല് സ്റ്റേജുകൾക്ക് നാലു രൂപയുമാണ് നിരക്ക്. പട്ടിക മോട്ടോർ വാഹനവകുപ്പിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

2022 മേയ് ഒന്നു മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലായത്. മായനാട് സ്വദേശിനിയായ വിദ്യാർഥിനി ശിഫാന മോട്ടോർ വാഹന വകുപ്പിൽനിന്ന് വിവരാവകാശ നിയമപ്രകാരം കൃത്യമായ നിരക്ക് എടുത്തതോടെയാണ് ഫെയർസ്റ്റേജ് തിരിച്ച് വിദ്യാർഥിനിരക്ക് പുറത്തിറക്കിയത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Student Bus Fare List published
Next Story