Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കിമാങ്കുളത്ത്​ പത്താം ക്ലാസ്​ വിദ്യാർഥി പൊള്ളലേറ്റ നിലയിൽ 

text_fields
bookmark_border
  • സംഭവത്തിൽദുരൂഹത 
ഇടുക്കിമാങ്കുളത്ത്​ പത്താം ക്ലാസ്​ വിദ്യാർഥി പൊള്ളലേറ്റ നിലയിൽ 
cancel

തൊടുപുഴ: പത്താം ക്ലാസ്​ വിദ്യാർഥിയായ പെൺകുട്ടിയെ  പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി മാങ്കുളം ആദിവാസി കുടിയിൽ തിങ്കളാഴ്​ച രാത്രി ഏഴരയോടെയാണ്​ സംഭവം.  ത​​െൻറ ദേഹത്തേക്ക്​ ആരോ മണ്ണെണ്ണ ഒഴിച്ച്​ തീ കൊളുത്തുകയായിരുന്നുവെന്ന്​ ആശുപത്രി അധികൃതരോട്​ ക​ുട്ടി പറഞ്ഞത്​ ദുരൂഹതക്കിടയാക്കി.  ശരീരത്തിൽ അൻപത്​ ശതമാനത്തോളം പൊള്ളലേറ്റ ​വിദ്യാർഥിയെ അടിമാലി താലൂക്കാശുപത്രിയിൽ നിന്ന്​ കോട്ടയം മെഡിക്കൽ കോളേജിലേക്ക്​ കൊണ്ടുപോയി. സഹോദരിക്കൊപ്പം വീട്ടിലിരുന്ന്​ പഠിക്കുന്നതിനിടെയാണ്​ വിദ്യാർഥി പുറത്തേക്കിറങ്ങിയത്​. ഇൗ സമയം ആരോ പൊള്ളലേൽപ്പിക്കുകയായിരുന്നുവെന്ന്​ കുട്ടി പറയുന്നു. സംഭവം നടക്കുന്ന സമയം കുട്ടിയുടെ അച്​ഛനും രണ്ടാനമ്മയും വല്ല്യമ്മയുമാണ്​ വീട്ടിലുണ്ടായിരുന്നത്​. ഇവർ ഉടൻ കുട്ടിയെ ആശുപ​ത്രിയിലെത്തിക്കുകയായിരുന്നു. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Student Burned at Iduki - Kerala News
Next Story