Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചേർപ്പുങ്കലിൽ കാണാതായ...

ചേർപ്പുങ്കലിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി

text_fields
bookmark_border
anju-p-shaji
cancel

കോട്ടയം: ചേർപ്പുങ്കലിൽ കാണാതായ ബിരുദ വിദ്യാർഥിനിയുടെ മൃതദേഹം മീനച്ചിലാറ്റിൽനിന്ന്​ കണ്ടെത്തി. ആനക്കല്ല് പൂവത്തോട് ഷാജി -സജിത ദമ്പതികളുടെ മകൾ അഞ്ജു പി. ഷാജി (20)യുടെ മൃതദേഹമാണ് മീനച്ചിലാറ്റിലെ ചെമ്പിളാവ് ഭാഗത്ത് നിന്നും​ കണ്ടെത്തിയത്​. കഴിഞ്ഞ ദിവസം പരീക്ഷ എഴുതാൻ പോയ വിദ്യാർഥിനി തിരിച്ചെത്തിയിരുന്നില്ല. 

പരീക്ഷയിൽ കോപ്പി അടിച്ചുവെന്ന്​ ആരോപിച്ച്​ വിദ്യാർഥിനിയെ ക്ലാസ്​ മുറിയിൽനിന്ന്​ ഇറക്കിവിട്ടതായി വിവരം ലഭിച്ചിരുന്നു. കോളജ്​ അധികൃതർക്കെതിരെ മാതാപിതാക്കൾ രംഗത്തുവരികയും ചെയ്​തിരുന്നു. ​​പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും കോ​ട്ട​യ​ത്തു നി​ന്നെ​ത്തി​യ സ്​​കൂ​ബ ഡൈ​വി​ങ്​ സ്​​ക്വാ​ഡും നാ​ട്ടു​കാ​രും സംയുക്തമായി നടത്തിയ തിരച്ചിലിലാണ്​ മൃതദേഹം ക​ണ്ടെത്തിയത്​. 

കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ്‌ കോളജ് ബി.കോം അവസാന വർഷ വിദ്യാർഥിയാണ് അഞ്ജു. യൂ​നി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യെ​ഴു​താ​ൻ ശ​നി​യാ​ഴ്ച ചേ​ർ​പ്പു​ങ്ക​ൽ ഹോ​ളി ക്രോ​സ് കോ​ള​ജി​​േലക്ക്​ പോയിരുന്നു. വൈ​കീ​ട്ടാ​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി ​​പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​. തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ ബാ​ഗ്​ ചേ​ർ​പ്പു​ങ്ക​ൽ പാ​ല​ത്തി​ന്​ സ​മീ​പം ക​ണ്ടെ​ത്തിയിരുന്നു.

മൊ​ബൈ​ൽ ഫോ​ണും പ​ഴ്സും ബാ​ഗി​ലു​ണ്ട്. ഇ​തോ​ടെ ​​പൊ​ലീ​സും  ഫ​യ​ർ​ഫോ​ഴ്സും മീ​ന​ച്ചി​ലാ​റ്റി​ൽ തി​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. സി.​സി ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ പെ​ൺ​കു​ട്ടി ആ​റി​​​​​​െൻറ ഭാ​ഗ​ത്തേ​ക്ക്​ ന​ട​ന്നു​വ​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student deathAnju Joshicherpunkal
News Summary - Student Body Found From River Kottayam -Kerala news
Next Story