വിദ്യാർഥി മർദനമേറ്റു മരിച്ച സംഭവം: ജയിൽ വാർഡന് സസ്പെൻഷൻ
text_fieldsകൊല്ലം: കൊല്ലത്ത് ആളുമാറി മർദനമേറ്റ െഎ.ടി.െഎ വിദ്യാർഥി മരിച്ച സംഭവത്തിൽ മർദന സംഘത്തിൽപെട്ട ജയിൽ വാർഡൻ വിനീതിനെ ജയിൽ ഡി.ജി.പി സസ്പെൻറ് ചെയ്തു. ഇയാളെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മർദനമേറ്റ രഞ്ജിത്ത് ചികിത്സയിലിരിക്കെയാണ് മരിച്ചത്. തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ഫെബ്രുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 10 മണിയോടെ നാട്ടുകാരനും ജില്ലാ ജയിലിലെ വാർഡനുമായ വിനീതിെൻറ നേതൃത്വത്തിൽ ആറംഗസംഘം രഞ്ജിത്തിെൻറ വീട്ടിലെത്തി ബന്ധുവിെൻറ മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് വിളിച്ചിറക്കി മർദിക്കുകയായിരുന്നു.
തലക്ക് സാരമായി പരിക്കേറ്റ രഞ്ജിത്തിനെ ചവറയിലെ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷക്കു ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രഞ്ജിത്ത് മരിച്ചത്.
സംഭവത്തിൽ വിനീതിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. വിദ്യാർഥിയുടെ മരണത്തിന് ശേഷമാണ് വിനീതിനെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറായതെന്ന് ആക്ഷേപമുണ്ട്.