Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥിയെ മര്‍ദിച്ച കേസില്‍ രണ്ട് അധ്യാപകർ അറസ്​റ്റിൽ

text_fields
bookmark_border
വിദ്യാർഥിയെ മര്‍ദിച്ച കേസില്‍ രണ്ട് അധ്യാപകർ അറസ്​റ്റിൽ
cancel

ചെന്ത്രാപ്പിന്നി: ചൂലൂരിലെ മത കലാലയത്തിൽ വിദ്യാർഥിയെ മര്‍ദിച്ച കേസില്‍ അധ്യാപകരായ രണ്ടുപേരെ മതിലകം പൊലീസ് അറസ്​റ്റ് ചെയ്തു. പാലക്കാട് പട്ടാമ്പി സ്വദേശികളായ വടക്കുംചാലില്‍ മുഹമ്മദ് നിസാര്‍(28), വാഴക്കപറമ്പില്‍ അജ്മല്‍ (24) എന്നിവരെയാണ് മതിലകം എസ്.ഐ പി.കെ. മോഹിത്തും സംഘവും അറസ്​റ്റ് ചെയ്തത്.

വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ചൂലൂര്‍ അക്കാദമിയിലെ പ്ലസ്ടു വിദ്യാർഥി കൊടുങ്ങല്ലൂര്‍ സ്വദേശി ഷിഹാബുദ്ദീനാണ് മർദനമേറ്റത്. കോളജിന് പുറത്തുള്ളവരുമായി കൂട്ടുകൂടരുതെന്ന നിർദേശം പാലിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. വടികൊണ്ട് അടിയേറ്റ ഷിഹാബുദ്ദീന്‍ പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. പ്രതികളെ രണ്ടു പേരെയും ജാമ്യത്തിൽ വിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Student Attacked in Chentrappinni; Teacher Arrested -Kerala News
Next Story