Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥികൾ തമ്മിൽ സംഘർഷം; പാറശാലയിൽ പതിനാലുകാരന്‍റെ കൈ സഹപാഠികൾ തല്ലിയൊടിച്ചു

text_fields
bookmark_border
Crime
cancel

പാറശാല: തിരുവനന്തപുരം പാറശാലയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനാലുകാരന്‍റെ കൈ സഹപാഠികൾ തല്ലിയൊടിച്ചു. പാറശാല ഹയർസെക്കണറി സ്കൂളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർക്ഷത്തിലാണ് വിദ്യാർഥിക്ക് പരിക്കേറ്റത്. കൃഷ്ണകുമാർ എന്ന വിദ്യാർഥിയാണ് അക്രമത്തിനിരയായത്.

ഇരു വിഭാഗങ്ങൾ തമ്മിൽ സ്കൂളിൽ സംഘർഷമുണ്ടായെന്നും ഇത് പരിഹരിക്കാനെത്തിയ തന്‍റെ മകനെ വിദ്യാർഥികൾ മർദിക്കുകയായിരുന്നുവെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. വിഷയത്തിൽ പാറശാല പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ പൊലീസ് നടപടിയെടുത്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു. അതേസമയം സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതി ചേർക്കപ്പെട്ട കുട്ടികളെ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കാരോട്ട് ബൈപാസിലും വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ബൈപാസിന്‍റെ പാലത്തിന് താഴെ വിദ്യാർഥികൾ സംഘം ചേർന്ന് സഹപാഠിയെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്പെഷൽ ബ്രാഞ്ച് സംഭവത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും ഇരു കൂട്ടർക്കും പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - student attacked by schoolmates in Parassala
Next Story