വിദ്യാർഥിനിയും യുവാവും മരിച്ചനിലയിൽ
text_fieldsഅനന്തകൃഷ്ണൻ, എലിസബത്ത്
പൂച്ചാക്കൽ (ആലപ്പുഴ): തിരുനെല്ലൂരിലെ ആളൊഴിഞ്ഞ പുരയിടത്തിൽ വിദ്യാർഥിനിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. പള്ളിപ്പുറം പഞ്ചായത്ത് 12ാം വാർഡ് കരിയിൽ അനന്തകൃഷ്ണൻ (23), പള്ളിപ്പുറം 12ാം വാർഡിൽ വാടകയ്ക്കു താമസിക്കുന്ന പാലാ സ്വദേശിനി എലിസബത്ത് (17) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പൂച്ചാക്കൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് എലിസബത്ത്.
തിങ്കളാഴ്ച രാത്രി ഏഴോടെയാണ് മൃതദേഹങ്ങൾ കണ്ടത്. അനന്തകൃഷ്ണൻ തൂങ്ങി മരിച്ച നിലയിലും എലിസബത്ത് നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു. എലിസബത്ത് ഇന്നലെ സ്കൂളിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകീട്ട് മടങ്ങിയെത്താതായതോടെ വീട്ടുകാർ ചേർത്തല പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

