അയൽവാസികൾ തമ്മിൽ തർക്കം; ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു
text_fieldsവടക്കഞ്ചേരി: അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കുടുംബനാഥൻ വെട്ടേറ്റ് മരിച്ചു. കിഴക്കഞ്ചേരി പാലക്കുഴി കൽക്കുഴി കാരകുന്നേൽ വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ മകൻ സുകുവാണ് (52) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മരിച്ച സുകുവും അയൽവാസിയും തമ്മിൽ തർക്കം കൈയാങ്കളിയിലെത്തിയതോടെ സുകുവിന് വെട്ടേൽക്കുകയായിരുന്നു. ഉടൻ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സുകുവും അയൽവാസിയും തമ്മിൽ നിരന്തരം പ്രശ്നമുണ്ടാകാറുെണ്ടന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ബിന്ദു. മക്കൾ: ശ്രീക്കുട്ടൻ, നിധീഷ്, സ്നേഹ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
