Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്‌ട്രോങ് അല്ലേ റൂം?...

സ്‌ട്രോങ് അല്ലേ റൂം? കോഴിക്കോട്ട് പോളിങ് സാമഗ്രികൾ സൂക്ഷിച്ച മുറി തുറന്നു

text_fields
bookmark_border
സ്‌ട്രോങ് അല്ലേ റൂം? കോഴിക്കോട്ട് പോളിങ് സാമഗ്രികൾ സൂക്ഷിച്ച മുറി തുറന്നു
cancel
camera_alt

കോ​ഴി​ക്കോ​ട് ജെ.​ഡി.​ടി ഇ​സ്‍ലാം സ്കൂ​ളി​ൽ വോ​ട്ടി​ങ് യ​​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ച സ്‌​ട്രോ​ങ് റൂം ​തു​റ​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ഡി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​പ്ര​വീ​ണ്‍കു​മാ​ര്‍, മു​സ്‌​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്റ് എം.​എ. റ​സാ​ഖ് എ​ന്നി​വ​ര്‍ കാ​മ്പ​സി​ലെ​ത്തി സി.​സി.​ടി.​വി

ഫൂ​ട്ടേ​ജു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ ഏ​ഴ് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്‌​ട്രോ​ങ് റൂ​മി​നോ​ട് ചേ​ർ​ന്ന മു​റി തു​റ​ന്ന​താ​യി പ​രാ​തി. പേ​രാ​മ്പ്ര, കൊ​യി​ലാ​ണ്ടി, എ​ല​ത്തൂ​ർ, കോ​ഴി​ക്കോ​ട് നോ​ർ​ത്ത്, കോ​ഴി​ക്കോ​ട് സൗ​ത്ത്, ബേ​പ്പൂ​ർ, കു​ന്ദ​മം​ഗ​ലം, ബാ​ലു​ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച വെ​ള്ളി​മാ​ട്കു​ന്ന് ജെ.​ഡി.​ടി സ്കൂ​ളി​ലെ മു​റി​യാ​ണ് തു​റ​ന്ന​ത്. എ​ന്നാ​ൽ, എ​ൻ​കോ​ർ സോ​ഫ്റ്റ്‌​വെ​യ​റി​ലെ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തി​ന് പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ പോ​ളി​ങ് രേ​ഖ​ക​ൾ സൂ​ക്ഷി​ച്ച സീ​ൽ ചെ​യ്യാ​ത്ത മു​റി​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തു​റ​ന്ന​തെ​ന്ന് പേ​രാ​മ്പ്ര മ​ണ്ഡ​ലം റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ അ​റി​യി​ച്ചു. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടു യ​ന്ത്ര​ങ്ങ​ളോ ത​പാ​ൽ ബാ​ല​റ്റു​ക​ളോ സൂ​ക്ഷി​ച്ച മു​റി അ​ല്ല തു​റ​ന്ന​തെ​ന്നും റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ പ​റ​ഞ്ഞു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ജി​ല്ല ക​ല​ക്ട​റോ​ട്​ റി​പ്പോ​ർ​ട്ട്​ തേ​ടി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. കേ​ന്ദ്ര​സേ​ന​യും പൊ​ലീ​സും കാ​വ​ലു​ള്ള സ്ഥ​ല​ത്താ​ണ് ജീ​വ​ന​ക്കാ​ർ വാ​തി​ൽ തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ​ത്. വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ എം.​കെ. രാ​ഘ​വ​ൻ എം.​പി, ഡി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​പ്ര​വീ​ൺ​കു​മാ​ർ, മു​സ്‍ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്റ് എം.​എ. റ​സാ​ഖ് തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ടെ യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി സ്ഥ​ല​ത്തെ​ത്തി. 10 മി​നി​റ്റ​ലി​ധ​കം സ​മ​യം ഉ​ദ്യോ​ഗ​സ്ഥ​ർ മു​റി​യി​ൽ ചെ​ല​വ​ഴി​ച്ച​താ​യാ​ണ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​തെ​ന്നും പൊ​ലീ​സും മു​റി​യി​ൽ ക​യ​റി​യി​ട്ടു​ണ്ടെ​ന്നും അ​ട്ടി​മ​റി ന​ട​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

ഫോം 17 ​ന്റെ വെ​രി​ഫി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മു​റി തു​റ​ക്കു​ന്ന​തെ​ന്നാ​ണ് ത​ന്നെ അ​റി​യി​ച്ച​തെ​ന്ന് പേ​രാ​മ്പ്ര​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഫാ​ത്തി​മ ത​ഹ്‍ലി​യ പ​റ​ഞ്ഞു. സ്‌​ട്രോ​ങ് റൂ​മി​ന് സ​മീ​പ​ത്ത​ല്ല ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ​കു​മാ​ർ പ്ര​തി​ക​രി​ച്ചു. തു​റ​ന്ന മു​റി​ക്കു​ള്ളി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ ക​യ​റി​യി​ട്ടു​ണ്ടെ​ന്നും എ​ന്തി​നാ​ണെ​ന്ന​തി​ൽ കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും എം.​കെ. രാ​ഘ​വ​ൻ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.കെ. ​പ്ര​വീ​ൺ കു​മാ​ർ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​ക്കും ജി​ല്ല ക​ല​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​ക്കും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellimadukunnupolling materialsstrong roomKozhikode
News Summary - Strong room? Room where polling materials were kept opened in Kozhikode
Next Story