ഇവിടെ ഇനിയുമുണ്ട്, ആരും കാണാത്ത ഒറ്റയാൾ സമരങ്ങൾ
text_fieldsതിരുവനന്തപുരം: നീതിക്കും അവകാശങ്ങൾക്കുമായി ശ്രീജിത്തിനെപ്പോലെ ഇവിടെ മറ്റു ചിലർ കൂടിയുണ്ട്, ഒരുപക്ഷേ അധികമാരുമറിയാതെ. മാസങ്ങളായി വീടുപേക്ഷിച്ച് സമരം െചയ്യുന്നവർ, അധികാരത്തിെൻറയോ ആൾബലത്തിെൻറയോ പിന്തുണയില്ലാത്തവർ. അടിസ്ഥാന അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ നിശ്ചയദാഢ്യം മാത്രം കൈമുതലാക്കിയാണ് ഇവർ രാവും പകലും ഇവിടെ കഴിയുന്നത്. വൻ ജനാവലിയെ അണിനിരത്തിയുള്ള ബഹുജനസമരങ്ങൾക്കും മാർച്ചുകൾക്കുമിടയിൽ അധികം ആരവങ്ങളില്ലാതെ ഇവർ ഇൗ നടപ്പാതകളിൽതന്നെ ഒതുങ്ങിക്കൂടും. എന്നെങ്കിലും അധികൃതർ കനിയുമെന്ന പ്രത്യാശയിൽ.
ഇൗ വെയിലേൽക്കൽ മകൾക്കു വേണ്ടി

എസ്.എ.ടി ആശുപത്രിയിൽ ചികിത്സപ്പിഴവ് മൂലം മൂന്നു മാസം പ്രായമുള്ള മകൾ രുദ്രയെ നഷ്ടമായ ഊരൂട്ടമ്പലം സ്വദേശി സുരേഷിെൻറ സമരം തുടങ്ങിയിട്ട് 390 ദിവസങ്ങൾ പിന്നിടുന്നു. 2016 ജൂലൈ 10നാണ് രുദ്ര മരിച്ചത്. ആശുപത്രിയിലെ പി.ജി ഡോക്ടർമാർക്ക് സംഭവിച്ച ചികിത്സ പ്പിഴവാണ് മകളുടെ മരണത്തിന് കാരണമെന്ന് ഉറച്ചുവിശ്വസിക്കുന്ന സുരേഷ് അതേ വർഷം ആഗസ്റ്റിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി സെക്രേട്ടറിയറ്റിന് മുന്നിലെത്തിയത്. സമരം 61 ദിവസം പിന്നിടവേ സർക്കാർ ചർച്ചക്കു ക്ഷണിച്ചു. 10 ദിവസത്തിനകം നടപടിയെടുക്കാമെന്ന് നവംബർ 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകി. പേക്ഷ, നടപടിയുണ്ടായില്ല. ബാലാവകാശ കമീഷനിൽ നൽകിയ പരാതിയിൽ ഹിയറിങ് നടക്കുകയാണ്. മനുഷ്യാവകാശ കമീഷനു നൽകിയ പരാതി അന്വേഷണത്തിനായി കഴക്കൂട്ടം എ.സിക്ക്കൈമാറിയിട്ടുണ്ട്. ഇതിനിടെ രണ്ടാമത്തെ മകൾ ദുർഗയുമായി സമരം നടത്തിയതിന് പൊലീസ് കേസും ഉണ്ടായി.
സേതു പറയുന്നു, ചത്താലും ഒത്തുതീർപ്പിനില്ല

സ്വകാര്യ ക്വാറിക്കെതിരെ കിളിമാനൂർ സ്വദേശിയായ സേതു സമരം തുടങ്ങിയിട്ട് 300 ദിവസം പിന്നിടുന്നു. ക്വാറി മൂലം ജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് ഇദ്ദേഹം സമരത്തിനിറങ്ങിയത്. സമരത്തെക്കുറിച്ച് ചോദിച്ചാൽ ‘‘അധികാരവും ആൾസ്വാധീനവും പണവുമില്ലാത്തവർക്ക് ഇവിടെ ജീവിക്കേണ്ടേ’’എന്നാണ് സേതുവിന് ചോദിക്കാനുള്ളത്. നിരവധി തവണ ഒത്തുതീർപ്പിന് ചിലരെല്ലാം ശ്രമം നടത്തിയിട്ടുണ്ട്. അപ്പോഴും ഇപ്പോഴുമെല്ലാം സേതുവിന് ഒേന്ന പറയാനുള്ളൂ..‘‘ചത്താലും ഒത്തുതീർപ്പിനില്ല’’.
ക്വാറിയുടെ പ്രവർത്തനം മൂലം തെൻറ വീട് നാശോന്മുഖമായി. ക്വാറിയുടെ പ്രവർത്തനം ജീവനു ഭീഷണിയായതോടെ ആദ്യം അതിെൻറ ഉടമകളുമായി സംസാരിെച്ചങ്കിലും പരിഹാരമായില്ല. തുടർന്നു കലക്ടറേറ്റിലും പൊലീസിലും പരാതി നൽകി. പതിവു പോലെ ഒന്നും സംഭവിച്ചില്ല. ആദ്യം പിന്തുണയുമായി നിരവധി പേർ ഉണ്ടായിരുെന്നങ്കിലും പതിയെ ഭൂരിപക്ഷവും പിൻവലിഞ്ഞു. ഇതിനു പിന്നാലെയാണ് സേതു സെക്രേട്ടറിയറ്റിന് മുന്നിലേക്ക് സമരവുമായെത്തിയത്. സമരം തുടങ്ങി ആറാം ദിവസം സർക്കാർ ചർച്ചക്ക് വിളിച്ചു.
മൂന്നു ദിവസത്തിനുള്ളിൽ നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. തുടർന്ന് ആത്മഹത്യ സമരം നടത്തിയ സേതുവിനെ പൊലീസ് കേസെടുത്ത് അഞ്ചു ദിവസം ജയിലിലാക്കി. തുടർന്ന് രണ്ടു മാസത്തേക്ക് സെക്രേട്ടറിയറ്റിന് മുന്നിൽ സമരം നടത്തരുതെന്ന ഉപാധിയിൽ കോടതി ജാമ്യം അനുവദിച്ചു. പിന്നെ കലക്ടറേറ്റിന് മുന്നിലേക്ക് സമരം മാറ്റി.
രണ്ടു മാസത്തിനു ശേഷം വീണ്ടും സെക്രേട്ടറിയറ്റിന് മുന്നിലെത്തി ഒറ്റയാൾ സമരം തുടരുകയാണ്. വീടിനുണ്ടായ നാശനഷ്ടത്തിന് നഷ്ടപരിഹാരം, കുടുംബത്തെ ആക്രമിച്ചവർക്കെതിരെ നടപടി, ക്വാറി അടച്ചുപൂട്ടൽ എന്നിവയാണ് സേതുവിെൻറ ആവശ്യങ്ങൾ.
സമരം 885ാം ദിവസം; വയനാട്ടിലുണ്ടൊരു ‘ശ്രീജിത്ത്’

എൻ.എസ്. നിസാർ
കൽപറ്റ: വയനാട് കലക്ടറേറ്റിെൻറ പ്രധാന ഗേറ്റിനു തൊട്ടരികെ 885 ദിവസമായി ഇൗ മനുഷ്യനുണ്ട്. കടുത്ത മഞ്ഞിൽ ഒരു പ്ലാസ്റ്റിക് ഷീറ്റിനു കീഴെ നിലത്തുകിടന്ന് തണുത്തു വിറങ്ങലിക്കുേമ്പാഴും നീതികിട്ടാതെ സമരമുഖത്തുനിന്ന് പിന്തിരിയില്ലെന്ന് കാഞ്ഞിരത്തിനാൽ ജെയിംസ് വീറോടെ പറയുന്നു. വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത ഭൂമി തിരികെ ലഭിക്കണമെന്ന ആവശ്യമുയർത്തിയാണ് ജെയിംസും ഭാര്യ ട്രീസയും സ്കൂൾ വിദ്യാർഥികളായ രണ്ട് ആൺമക്കളും കലക്ടറേറ്റിനു മുന്നിൽ സത്യഗ്രഹം തുടങ്ങിയത്.
ഇപ്പോഴത്തെ ഭരണമുന്നണിയുടെ ഭാഗമായി അന്നു വയനാട്ടിൽ മത്സരിച്ച മൂന്നു സ്ഥാനാർഥികളും സമരപ്പന്തൽ സന്ദർശിച്ചാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ പോയത്. അവരിൽ രണ്ടുപേർ എം.എൽ.എമാരായി. മുന്നണി ഭരണത്തിലുമെത്തി. എന്നാൽ, പിന്നീട് അവർ സമരപ്പന്തലിലേക്ക് വന്നിട്ടില്ലെന്ന് ജെയിംസ് പറയുന്നു. മറ്റു രാഷ്ട്രീയക്കാരും സമരപ്പന്തലിലേക്കുള്ള വഴി മറന്നു. സമരവീര്യം കെടാതെ, സുപ്രീംകോടതിയെ സമീപിക്കുകയാണ് ജെയിംസ്. ട്രീസയുെട പിതാവ് കാഞ്ഞിരത്തിനാല്‍ ജോര്‍ജ് വിലകൊടുത്തുവാങ്ങിയ ഭൂമിയിൽനിന്ന് വനംവകുപ്പ് അദ്ദേഹത്തെ ആട്ടിയിറക്കിയതിനെ തുടർന്നായിരുന്നു കുടുംബം സമരരംഗത്തേക്കിറങ്ങിയത്. 1967 മുതൽ 1983 വരെ നികുതിയടച്ച ഭൂമിയിൽനിന്നാണ് പടിയിറക്കപ്പെട്ടത്. ജോര്‍ജും ഭാര്യയും അനാഥാലയത്തിലും വാടകവീട്ടിലും കിടന്നാണ് മരിച്ചത്. ഇതിനുശേഷം െജയിംസ് സമരം ഏറ്റെടുത്തു.
ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം മൂന്നംഗ ഉദ്യോഗസ്ഥ സംഘം ഭൂമി പ്രശ്നം അന്വേഷിച്ചു. വനംവകുപ്പ് അന്യായമായാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിെൻറ ഭൂമി പിടിച്ചെടുത്തതെന്നാണ് സബ് കലക്ടർ റിപ്പോര്‍ട്ട് നൽകിയത്. 2009ല്‍ അന്നത്തെ വിജിലന്‍സ് എസ്.പി ശ്രീശുകന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലും വനംവകുപ്പിെൻറ തെറ്റായ നടപടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരടക്കമുള്ളവർക്കെതിരെ നടപടി വേണമെന്നും ശിപാർശയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
