പണിമുടക്കനുകൂലികൾ പഴയങ്ങാടിയിൽ വാഹനങ്ങൾ തടഞ്ഞിട്ടു
text_fieldsപഴയങ്ങാടിയിൽ വാഹനങ്ങൾ തടഞ്ഞപ്പോൾ
പഴയങ്ങാടി (കണ്ണൂർ): കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി-കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെ തുടർന്ന് പഴയങ്ങാടിയിൽ വാഹനങ്ങൾ പിടിച്ചിട്ടു. പഴയങ്ങാടി വഴി കടന്നു പോകുന്ന അന്തർ സംസ്ഥാന വാഹനങ്ങൾ, വാതക, ഇന്ധന ലോറികൾ ഉൾപ്പടെയുള്ള വാഹനങ്ങളാണ് സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ തടഞ്ഞിട്ടത്.
രാവിലെ പത്ത് മണിയോടെ തന്നെ പഴയങ്ങാടി പാലം മുതൽ എരിപുരം വരെ ഏതാണ്ട് ഒരു കി.മീ ദൈർഘ്യത്തിൽ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. വാഹനങ്ങൾ പിടിച്ചിടുന്നത് തടയാൻ പഴയങ്ങാടി പൊലീസ് ശ്രമിച്ചതിനെ തുടർന്ന് സി.ഐ.ടി.യു പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
അതേസമയം, സ്വകാര്യ വാഹനങ്ങളും അടിയന്തര ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന വാഹനങ്ങളും പണിമുടക്കനുകൂലികൾ തടഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

