Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കന്യാസ്ത്രീകളുടെ സമരം സഭക്കെതിരെയല്ല - സിസ്റ്റർ അനുപമ
text_fieldsbookmark_border
കൊച്ചി: കന്യാസ്ത്രീകൾ സഭക്കെതിരെയല്ല സമരം നടത്തുന്നതെന്ന് സിസ്റ്റർ അനുപമ. സർക്കാർ ഇപ്പോഴും തങ്ങളുടെ സമരത്തെ മനസിലാക്കിയിട്ടില്ല. സഭക്കെതിരെയാണ് സമരമെന്ന പ്രചാരണത്തിൽ വിഷമമുണ്ട്. സഭയിൽ നിന്ന് ഇങ്ങനെ ഒരു നിലപാട് പ്രതീക്ഷിച്ചിരുന്നില്ല. ഇൗ സമരം കന്യാസ്ത്രീകൾക്ക് വേണ്ടി മാത്രമല്ല, എല്ലാ സ്ത്രീകൾക്കും വേണ്ടിയാണെന്നും സിസ്റ്റർ പറഞ്ഞു.
ബിഷപ്പിെൻറ ചോദ്യം ചെയ്യൽ നീണ്ടു പോകുന്നതിൽ ആശങ്കയുണ്ട്. എല്ലാവരും ചേർന്ന് കബളിപ്പിക്കുകയാണോ എന്ന സംശയവുമുണ്ട്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് അറസ്റ്റിലാകുമെന്ന പ്രതീക്ഷെയാന്നുമില്ല. അറസ്റ്റ് കഴിഞ്ഞാൽ മാത്രമേ വിശ്വസിക്കൂ. സമരം 14 ദിവസം പിന്നിട്ടിട്ടും വേണ്ട നടപടികളൊന്നും സർക്കാറിെൻറ ഭാഗത്തു നിന്ന് ഉണ്ടായില്ലെന്നും സിസ്റ്റർ അനുപമ പറഞ്ഞു.
Next Story
