Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.വി.എസ്...

പി.വി.എസ് ഹോസ്പിറ്റലിന്​ മുന്നിലെ സമരം ഒത്തുതീർന്നു

text_fields
bookmark_border
pvs-strike
cancel

കൊ​ച്ചി: എ​റ​ണാ​കു​ളം പി.​വി.​എ​സ് മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന് ന അ​നി​ശ്ചി​ത​കാ​ല സ​മ​രം തൊ​ഴി​ൽ വ​കു​പ്പി​​െൻറ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഒ​ത്തു​തീ​ർ​ന്നു. 2018 ആ​ഗ​സ്​​റ ്റ്​ മു​ത​ൽ ശ​മ്പ​ളം മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ഡ്യ ൂ​ട്ടി സ​മ​യ​ത്ത് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ കു​ത്തി​യി​രു​പ്പ്​ സ​മ​രം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം റീ​ജ​ന​ൽ ജോ​യ​ൻ​റ്​ ലേ​ബ​ർ ക​മീ​ഷ​ണ​ർ കെ. ​ശ്രീ​ലാ​ൽ ജീ​വ​ന​ക്കാ​രു​മാ​യി ന​ട​ത്തി​യ അ​നു​ര​ഞ്ജ​ന ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് ഒ​ത്തു​തീ​ർ​പ്പ്.

2019 ഏ​പ്രി​ൽ 30നും ​അ​തി​നു മു​മ്പും സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​പോ​യ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും സ്​​റ്റാ​റ്റ്യൂ​ട്ട​റി​യാ​യി ല​ഭി​ക്കേ​ണ്ട എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​മെ​ന്ന് മാ​നേ​ജ്മ​െൻറ് സ​മ്മ​തി​ച്ചു. 2018 ആ​ഗ​സ്​​റ്റ്​ മു​ത​ൽ ന​ഴ്സി​ങ് ഇ​ത​ര ജീ​വ​ന​ക്കാ​ർ​ക്കും 2019 ജ​നു​വ​രി മു​ത​ൽ ന​ഴ്സി​ങ് ജീ​വ​ന​ക്കാ​ർ​ക്കും ശ​മ്പ​ള​ക്കു​ടി​ശ്ശി​ക​യു​ള്ള​തി​ൽ ഏ​പ്രി​ൽ 30ന് ​സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് പോ​യ ജീ​വ​ന​ക്കാ​ർ​ക്കും നി​ല​വി​ൽ തു​ട​രു​ന്ന​വ​ർ​ക്കും തൊ​ഴി​ൽ നി​യ​മ പ്ര​കാ​ര​മു​ള്ള സ്​​റ്റാ​റ്റ്യൂ​ട്ട​റി ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന് മാ​നേ​ജ്മ​െൻറ്​ സ​മ്മ​തി​ച്ചു.

നി​ല​വി​ലു​ള്ള വേ​ത​ന കു​ടി​ശ്ശി​ക​യു​ടെ ആ​ദ്യ ഗ​ഡു​വാ​യി ഒ​രു കോ​ടി മേ​യ് 24നും ​ര​ണ്ടാം ഗ​ഡു ജൂ​ൺ 10നും ​ന​ൽ​കും. 2019 ഏ​പ്രി​ലി​ൽ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ പോ​യി​ട്ടു​ള്ള ജീ​വ​ന​ക്കാ​രു​ടെ എ​ല്ലാ സ്​​റ്റാ​റ്റ്യൂ​ട്ട​റി ആ​നു​കൂ​ല്യ​ങ്ങ​ളും ആ​ഗ​സ്​​റ്റ്​ 20നു​ള്ളി​ൽ ന​ൽ​കും. നി​ല​വി​ൽ സ്ഥാ​പ​ന​ത്തി​ൽ തു​ട​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കാ​നു​ള്ള വേ​ത​ന​ക്കു​ടി​ശ്ശി​ക​യും ആ​ഗ​സ്​​റ്റ്​ 20നു​ള്ളി​ൽ ന​ൽ​കും. കു​ടി​ശ്ശി​ക​ത്തു​ക​ക​ൾ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് കൈ​മാ​റു​ക. സ്ഥാ​പ​നം വി​ട്ടു​പോ​യ​തും ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത​തു​മാ​യ ജീ​വ​ന​ക്കാ​ർ​ക്കും വ്യ​വ​സ്ഥ​ക​ൾ ബാ​ധ​ക​മാ​ണ്. ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ഹോ​സ്പി​റ്റ​ലി​ലെ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ൾ സ​മ്മ​തി​ച്ചു.

പി.​വി.​എ​സ് മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പി.​വി. മി​നി, ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ പി.​വി. അ​ഭി​ഷേ​ക്, പി.​വി. നി​ധീ​ഷ്, അ​ഡ്വ. ല​ളി​ത എ​ന്നി​വ​ർ തൊ​ഴി​ലു​ട​മ​യെ പ്ര​തി​നി​ധാ​നം​ചെ​യ്​​തും യു.​എ​ൻ.​എ പ്ര​തി​നി​ധി​ക​ളാ​യ എം.​എം. ഹാ​രി​സ്, എ​സ്. രാ​ജ​ൻ, ടി.​ഡി. ലീ​ന, ലീ​സ​മ്മ ജോ​സ​ഫ്, എ​സ്. വൈ​ശാ​ഖ​ൻ, ഫെ​ലി​ൻ കു​ര്യ​ൻ, എം.​വി. ലൂ​സി എ​ന്നി​വ​ർ തൊ​ഴി​ലാ​ളി​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്​​തും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikekerala newsmalayalam newspvs hospitalPVS
News Summary - strike infront of PVS Hospital solved -kerala news
Next Story