തിരുവനന്തപുരം നഗരസഭയിലെ സമരം: എതിർകക്ഷികൾക്ക് നോട്ടീസ് നൽകാൻ നിർദേശം
text_fieldsകൊച്ചി: തിരുവനന്തപുരം നഗരസഭ ഓഫിസിനകത്തും പുറത്തുമായി നടക്കുന്ന സമരം നഗരസഭ പ്രവർത്തനത്തെ ബാധിക്കുന്നെന്നാരോപിച്ച് ഡെപ്യൂട്ടി മേയർ പി.കെ. രാജു നൽകിയ ഹരജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഹൈകോടതി നിർദേശിച്ചു.
കോൺഗ്രസ്, ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാക്കൾക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാനാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ നിർദേശം. അതേസമയം, സമരം നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നെന്ന ഹരജിയിലെ ആരോപണം ശരിവെച്ച് സർക്കാറും നഗരസഭയും കോടതിയിൽ റിപ്പോർട്ട് നൽകി.
പ്രധാന ഓഫിസിൽ ഒക്ടോബറിൽ 6.04 കോടി രൂപയാണ് വരുമാനമായി ലഭിച്ചതെങ്കിൽ സമരത്തെത്തുടർന്ന് നവംബറിൽ വരുമാനം 3.80 കോടിയായി കുറഞ്ഞെന്ന് നഗരസഭ റിപ്പോർട്ട് നൽകി. ഹരജി ഡിസംബർ 13നു വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

