പണിമുടക്ക്: കേരളത്തിൽ പൂർണം; മറ്റിടങ്ങളിൽ ഭാഗികം
text_fieldsന്യൂഡൽഹി: ലേബർ കോഡുകളടക്കം കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങൾ സ്തംഭിച്ചു. 10 കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി സംഘടനകളും സംയുക്തമായി ആ്വഹാനം ചെയ്ത പണിമുടക്കിന്റെ ഭാഗമായി രാജ്യത്തെ 2000 കേന്ദ്രങ്ങളിൽ വലിയ റാലികൾ നടന്നു.
പണിമുടക്ക് കേരളത്തിൽ പുർണമായിരുന്നു. കടകളും വിദ്യാലയങ്ങളുമെല്ലാം അടഞ്ഞുകിടന്നു. തമിഴ്നാട്, അസം, ഹിമാചൽ, ഛത്തിസ്ഗഡ്, ഒഡിഷ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലും തൊഴിലാളികൾ നിരത്തിലിറങ്ങി. തമിഴ്നാട്ടിൽ തൂത്തുക്കുടി ഉൾപ്പെടെയുള്ള തുറമുഖങ്ങൾ പൂർണമായി സ്തംഭിച്ചപ്പോൾ ഝാർഖണ്ഡിൽ ഖനിത്തൊഴിലാളികളടക്കം സമരത്തിലണിനിരന്നു.
ദേശീയ പണിമുടക്ക് ചരിത്രപരമായ നീക്കമായിരുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ വിലയിരുത്തി. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, എച്ച്.എം.എസ്, സേവ തുടങ്ങിയ സംഘടനകളുടെ മുന്നണിയാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

