Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പണിമുടക്ക്: തടയാൻ കോടതിക്കാവില്ല -എ. വിജയരാഘവൻ
text_fieldsbookmark_border
Listen to this Article
തൃശൂർ: തൊഴിലാളികൾക്ക് പണിമുടക്കുന്നതിന് ന്യായമുണ്ടെന്നും തടയാന്‍ കോടതിക്കാവില്ലെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന ഹൈകോടതി ഉത്തരവിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമുണ്ട്.
ജീവനക്കാര്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാം. പണിമുടക്കിന്‍റെ ഭാഗമായി ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ 'തടഞ്ഞി'ട്ടുണ്ടാകും. അക്രമസംഭവങ്ങള്‍ മാധ്യമ സൃഷ്ടിയാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് സമരം. ജീവിക്കാനുള്ള അവകാശത്തിനായി പോരടിക്കുന്ന തൊഴിലാളിയുടെ അവസാന ആയുധമാണ് പണിമുടക്ക്. സ്വന്തം കൂലി ഒഴിവാക്കിയാണ് അവർ നാടാകെയുള്ള സാധാരണക്കാരനുവേണ്ടി സമരം നടത്തുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
Next Story

