ബിഷപ് ഫ്രാങ്കോക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീയെ ജലന്ധറിലേക്ക് വിളിപ്പിച്ചു
text_fieldsകോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത ഒരു കന്യാസ്ത്രീയെ കുറവിലങ്ങാ ട് മഠത്തിൽനിന്ന് ഫ്രാേങ്കായുടെ ആസ്ഥാനമായ ജലന്ധറിലേക്ക് വിളിപ്പിച്ചു. ഈ മാസം 26ന് ജ ലന്ധറിലെ മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാ ണ് സിസ്റ്റര്‍ നീന റോസിന് മദർ സുപ്പീരിയർ കത്തയച്ചത്. സഭാചട്ടം ലംഘിച്ചുള്ള അനുസരണയില്ലായ്മ, നിസ്സഹകരണം തുടങ്ങിയ ഗുരുതരമായ അച്ചടക്കലംഘനങ്ങൾ നടത്തിയതായി കത്തിൽ ആരോപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കത്ത് ലഭിച്ചത്.
എന്നാൽ, അച്ചടക്കലംഘനം ആരോപിച്ച് സ്ഥലം മാറ്റം അടക്കമുള്ള ശിക്ഷാനടപടി സ്വീകരിക്കുന്നതിെൻറ ഭാഗമാണ് ഇതെന്ന നിലപാടിലാണ് ബിഷപ്പിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകൾ. ബിഷപ്പിനെതിരായ കേസിൽ കോടതി നടപടിയോട് സഹകരിക്കുന്നതില്‍ തടസ്സമില്ലെന്നും എന്നാല്‍, സഭയുടെ സംഹിതകള്‍ക്ക് ഉള്ളില്‍നിന്ന് പ്രവര്‍ത്തിക്കണമെന്നും മദര്‍ ജനറല്‍ റജീന കടംതോടിെൻറ കത്തിൽ പറയുന്നു.
സമരത്തിൽ പങ്കെടുത്ത കന്യാസ്ത്രീകളായ അനുപമ, ജോസഫൈന്, ആല്‍ഫി, ആന്‍സിറ്റ എന്നിവരെ വിവിധ മഠങ്ങളിലേക്ക് ഒരാഴ്ച മുമ്പ് സ്ഥലം മാറ്റി ഉത്തരവിട്ടെങ്കിലും കുറവിലങ്ങാട് മഠം വിടുന്നില്ലെന്ന നിലപാടിലാണ് ഇവർ.
ബിഷപ്പിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ ഒഴിവാക്കിയാണ് ഇവർക്ക് അനുകൂല നിലപാട് സ്വീകരിച്ചവർക്കെതിരെയുള്ള നടപടി. അച്ചടക്കത്തിെൻറ പേരിൽ നടപടി നേരിടുന്നവർ കേസിലെ സാക്ഷികളാണ്. സി. അനുപമയെ പഞ്ചാബിലേക്കും സി. ജോസഫൈനെ ഝാര്‍ഖണ്ഡിലേക്കും സി. ആല്‍ഫിയെ ബിഹാറിലേക്കും സി. ആന്‍സിറ്റയെ കണ്ണൂരിലേക്കുമാണ് മാറ്റുന്നത്. കേസിൽ സാക്ഷികളായ തങ്ങളെയും ഇരയായ കന്യാസ്ത്രീയെയും മാനസികമായും ശാരീരികമായും വിഷമിപ്പിക്കുന്നതിനും കേസിനെ ദുർബലപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്നും പ്രശ്നത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും കന്യാസ്ത്രീകൾ നിവേദനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
