Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ച്​ മുതൽ 31വരെ കർശന...

അഞ്ച്​ മുതൽ 31വരെ കർശന സംയുക്ത വാഹനപരിശോധന

text_fields
bookmark_border
അഞ്ച്​ മുതൽ 31വരെ കർശന സംയുക്ത വാഹനപരിശോധന
cancel
തി​രു​വ​ന​ന്ത​പു​രം: റോ​ഡ് സു​ര​ക്ഷാ ആ​ക്​​ഷ​ൻ പ്ലാ​നി​െൻറ ഭാ​ഗ​മാ​യി ആ​ഗ​സ്​​റ്റ്​ അ​ഞ്ചു​മു​ത​ൽ 31വ​രെ സം​സ്​​ഥാ​ന​ത്ത്​ സം​യു​ക്ത വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി ന​ട​ത്തും.
ഓ​രോ തീ​യ​തി​ക​ളി​ൽ ഓ​രോ​ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് പൊ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും സം​യു​ക്ത പ​രി​ശോ​ധ​ന​ക​ൾ മ​റ്റ്​ വി​ഭാ​ഗ​ങ്ങ​ളു​ടെ​കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ അ​പ​ക​ട​നി​ര​ക്കും അ​പ​ക​ട മ​ര​ണ​നി​ര​ക്കും കു​റ​യ്ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​ക​ൾ.

ആ​ഗ​സ്​​റ്റ്​​​ അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ സീ​റ്റ്​ ബെ​ൽ​റ്റ്, ഹെ​ൽ​മ​റ്റ്, എ​ട്ടു​മു​ത​ൽ 10 വ​രെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്, 11 മു​ത​ൽ 13വ​രെ അ​മി​ത​വേ​ഗം (പ്ര​ത്യേ​കി​ച്ച് സ്‌​കൂ​ൾ മേ​ഖ​ല​യി​ൽ), 14 മു​ത​ൽ 16 വ​രെ മ​ദ്യ​പി​ച്ചു​ള്ള വാ​ഹ​ന​മോ​ടി​ക്ക​ലും ലൈ​ൻ ട്രാ​ഫി​ക്കും, 17 മു​ത​ൽ 19 വ​രെ ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം, 20 മു​ത​ൽ 23 വ​രെ സീ​ബ്രാ ക്രോ​സി​ങ്ങും റെ​ഡ് സി​ഗ്​​ന​ൽ ജം​പി​ങ്ങും, 24 മു​ത​ൽ 27 വ​രെ സ്പീ​ഡ് ഗ​വേ​ണ​റും ഓ​വ​ർ​ലോ​ഡും, 28 മു​ത​ൽ 31 വ​രെ കൂ​ളി​ങ്​ ഫി​ലിം, കോ​ൺ​ട്രാ​ക്ട് കാ​ര്യേ​ജു​ക​ളി​ലെ അ​ധി​ക​ലൈ​റ്റു​ക​ളും മ്യൂ​സി​ക് സി​സ്​​റ്റ​വും എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​ണ് പ​രി​ശോ​ധ​ന.

പ​രി​ശോ​ധ​ന​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​നാ​യി സം​സ്ഥാ​ന​ത​ല​ത്തി​ൽ ഐ.​ജി ട്രാ​ഫി​ക്കി​നെ നോ​ഡ​ൽ ഓ​ഫി​സ​റാ​യും ജോ​യ​ൻ​റ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​ർ, പി.​ഡ​ബ്ല്യു.​ഡി ചീ​ഫ് എ​ൻ​ജി​നീ​യ​ർ (റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ്), ചീ​ഫ് എ​ൻ​ജി​നീ​യ​ർ (എ​ൻ.​എ​ച്ച്), ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് മേ​ധാ​വി​ക​ൾ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മി​റ്റി​യും ജി​ല്ല​ത​ല​ത്തി​ൽ ക​ല​ക്ട​ർ ചെ​യ​ർ​മാ​നും ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് നോ​ഡ​ൽ ഓ​ഫി​സ​റാ​യും റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ, പി.​ഡ​ബ്ല്യു.​ഡി എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ (റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ്), (എ​ൻ.​എ​ച്ച്) തു​ട​ങ്ങി​യ​വ​ർ അം​ഗ​ങ്ങ​ളാ​യും ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​ക​മ്മി​റ്റി​ക​ൾ ആ​ഴ്ച​തോ​റും ന​ട​പ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യും.

വാ​ഹ​ന​പ​രി​ശോ​ധ​ന​ക​ൾ​ക്ക് പു​റ​മെ, മ​റ്റ്​ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​മി​ത​വേ​ഗം, മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്ക​ൽ എ​ന്നി​വ​ക്ക്​ പി​ടി​ക്ക​പ്പെ​ടു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യും.
ഇ​വ​ർ​ക്ക് റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ഒ​രു​ദി​വ​സ​ത്തെ ക്ലാ​സ് ന​ൽ​കും. ബ​സ് ബേ​ക​ളി​ൽ നി​ർ​ത്താ​തെ റോ​ഡി​ൽ നി​ർ​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി/​സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും.

എ​ല്ലാ സ്‌​കൂ​ളു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് സ്‌​കൂ​ൾ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം, ഓ​വ​ർ​ലോ​ഡ് തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്കും. കാ​റു​ക​ളി​ൽ എ​ല്ലാ യാ​ത്ര​ക്കാ​രും സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കു​ന്നു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കും.പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ൻ​കൈ​യെ​ടു​ത്ത് ന​ട​പ്പാ​ത​ക​ളി​ലും റോ​ഡി​ലു​മു​ള്ള കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. ന​ട​പ്പാ​ത​ക​ളി​ലും റോ​ഡി​ലു​മു​ള്ള മ​റ്റ് അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ ക​ല​ക്ട​ർ​മാ​രു​ടെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ത​ല​ത്തി​ൽ ര​ണ്ടാം​ഘ​ട്ട ന​ട​പ​ടി സ്വീ​ക​രി​ക്കും.
കാ​ട് പി​ടി​ച്ച​തോ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത​തോ ആ​യ സൈ​ൻ ബോ​ർ​ഡു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ ആ​ഗ​സ്​​റ്റ്​ 10ന് ​ന​ട​പ​ടി സ്വീ​ക​രി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvehicle checkingmalayalam news
News Summary - strict vehicle checking kerala-news
Next Story