Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇത് ടൂറിസ്റ്റ് കേന്ദ്രമല്ല, കാഴ്ച കാണാൻ വരല്ലേ'; വയനാട് ഉരുൾപൊട്ടൽ മേഖലയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം

text_fields
bookmark_border
ടൂറിസ്റ്റുകള്‍ ദുരന്ത പ്രദേശങ്ങളില്‍ എത്തുന്നത് തടയാന്‍ കർശന നിർദേശം നൽകി കലക്ടർ
Wayanad Landslide
cancel
camera_alt

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദൃശ്യം ഫോട്ടോ: ഗോകുൽവയനാട് (വെഡ് ലോക്ക് ഫോട്ടോഗ്രാഫി) 

കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശങ്ങളില്‍ മതിയായ കാരണങ്ങളും ആവശ്യങ്ങളുമില്ലാതെ ആളുകള്‍ സന്ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.


പ്രദേശത്ത് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും സന്ദര്‍ശകര്‍ എത്തുന്നതില്‍ പ്രദേശവാസികള്‍ പരാതി അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണം ഉറപ്പാക്കാന്‍ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും ടൂറിസ്റ്റുകള്‍ വനമേഖലയിലുടെ ദുരന്ത പ്രദേശങ്ങളില്‍ എത്തുന്നത് തടയാന്‍ സൗത്ത് വയനാട് ഡി.എഫ്.ഒക്കും നിര്‍ദേശം നല്‍കി. അനാവശ്യമായ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്നും പാസ് അനുവദിക്കില്ലെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - strict restrictions for visitors in wayanad landslide affected areas
Next Story