വൈദ്യുതി ബോർഡ് ഓഫിസുകളില്‍ കര്‍ശന നിയന്ത്രണം
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് വൈദ്യുതി ബോർഡ് ഓഫിസുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. അസിസ്റ്റന്‍റ് എന്‍ജിനീയര്‍/സീനിയര്‍ സൂപ്രണ്ട് തസ്തികയ്ക്ക് താഴെ ജീവനക്കാരില്‍ മൂന്നിലൊന്ന് പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ക്രമീകരണം ഏര്‍പ്പെടുത്തി. ജനറേറ്റിങ് സ്റ്റേഷനുകളിലെയും സബ് സ്റ്റേഷനുകളിലെയും ജീവനക്കാര്‍ക്ക് കോവിഡ് ബാധ ഉണ്ടായാല്‍ നേരിടാന്‍ പകരം ജീവനക്കാരെ നിയമിക്കും. കസ്റ്റമര്‍ കെയര്‍, എസ്.എല്‍.ഡി.സി ഓഫിസുകളിലും ക്രമീകരണം ഏര്‍പ്പെടുത്തും.
രോഗലക്ഷണമുള്ള ജീവനക്കാർക്ക് ഓഫിസ് മേധാവികള്‍ വർക്ക് ഫ്രം ഹോം അനുവദിക്കും. ഓഫിസുകളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കും. യോഗങ്ങള്‍ കഴിവതും ഓണ്‍ലൈനായി മാത്രം നടത്തും. സന്ദര്‍ശകര്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. ഉപഭോക്താക്കള്‍ വൈദ്യുതി ബില്‍ കഴിവതും ഓണ്‍ലൈനായി അടയ്ക്കണം. പരാതികള്‍ 1912ല്‍ അറിയിക്കണം. ചീഫ് പേഴ്സനല്‍ ഓഫിസര്‍ കണ്‍വീനറായ കോവിഡ് പ്രതിരോധ കമ്മിറ്റി ആഴ്ചയില്‍ മൂന്നുതവണ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

