Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രത്തിൽ നിർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ പ്രതികളെ അടിവസ്ത്രത്തിൽ നിർത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ലോക്കപ്പിൽ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് തീരുമാനം.
മനുഷ്യാവകാശ കമ്മീഷൻ ചെയർപേർസൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. അമരവിള സ്വദേശി ആർ.ജി. ലെനിൻരാജ് സമർപ്പിച്ച പരാതിയിലാണ് നടപടി. പൊലീസ് ആസ്ഥാനത്തു നിന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

