തിരുവനന്തപുരം: നേരിട്ട് കേസെടുക്കാമായിരുന്നിട്ടും മുടന്തൻന്യായങ്ങൾ പറഞ്ഞ് ഒ ഴിഞ്ഞുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ടുവർഷംവരെ തടവും പിഴയും ലഭിക്കാമെന്ന് ഡി.ജി.പി. ഇത് സർവിസ് ബുക്കിലും രേഖപ്പെടുത്തപ്പെടും.
പരിധി നിശ്ചയിക്കാതെ സംസ്ഥാനത്തെ ഏത് പൊലീസ് സ്റ്റേഷനിലും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാമെന്ന ഉത്തരവ് കഴിഞ്ഞമാസമാണ് പ്രാബല്യത്തിൽ വന്നത്. അങ്ങനെ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ ഡി.ജി.പി ലോക്നാഥ് ബെഹ്റ നൽകുന്നത്.
നേരിട്ട് കേസെടുക്കാവുന്ന ഒരു കുറ്റകൃത്യം നടന്നതായി വിവരം ലഭിച്ചിട്ടും എഫ്.െഎ.ആർ രജിസ്റ്റർ െചയ്യാതെ ഉത്തരവ് ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ കോടതിനിർേദശമുണ്ടെന്ന് ഡി.ജി.പി ഒാർമിപ്പിക്കുന്നു. എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാത്തതിന് രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാം.