Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഴിമതിക്കെതിരെ നടപടി കടുപ്പിച്ച് വിജിലൻസ്; 2022ൽ നടത്തിയത് 1715 മിന്നൽ പരിശോധനകൾ

text_fields
bookmark_border
88 വിജിലൻസ് അന്വേഷണങ്ങളും 116 രഹസ്യാന്വേഷണ പരിശോധനകളും ഒമ്പത് ട്രൈബ്യൂണൽ എൻക്വയറികളും ആരംഭിച്ചു
corruption
cancel

തിരുവനന്തപുരം: അഴിമതിക്കെതിരെ നടപടികൾ കടുപ്പിച്ച് വിജിലൻസ്. 2022ൽ 1715 മിന്നൽ പരിശോധനകളാണ് വിജിലൻസ് നടത്തിയത്. 2021 ൽ 1019 ഉം 2020ൽ 816 ഉം 2019ൽ 1330ഉം മിന്നൽ പരിശോധനകൾ നടത്തിയിരുന്നു. സമീപകാലത്ത് നടപടി സ്വീകരിച്ച 75 വിജിലന്‍സ് കേസുകളിലെ പ്രതികൾക്ക് ശിക്ഷ ലഭിക്കുകയും ചെയ്തു.

2022 ല്‍ 88 വിജിലൻസ് അന്വേഷണങ്ങളും 116 രഹസ്യാന്വേഷണ പരിശോധനകളും ഒമ്പത് ൈട്രബ്യൂണൽ എൻക്വയറികളും വിജിലൻസ് ആരംഭിച്ചു. 62 കേസുകളില്‍ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. 446 പ്രാഥമിക അന്വേഷണം നടന്നു. ഇതെല്ലാം സമീപകാല റെക്കോഡാണ്.

കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്ന 47 ട്രാപ് കേസുകള്‍ ഉണ്ടായി. 56 ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 ലോ 8592900900 എന്ന നമ്പറിലോ വാട്സ്ആപ് നമ്പറായ 9447789100 ലോ അറിയിക്കണമെന്ന് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർഥിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Strict action against corruption and vigilance
Next Story