സെക്രേട്ടറിയറ്റ് നടയിൽ 30ന് പ്രതിഷേധ ധർണ -ശബരിമല കർമ സമിതി
text_fieldsകോട്ടയം: ശബരിമലയിൽ ശരണമന്ത്രവിലക്കിനും പൊലീസ്രാജിനുമെതിരെ ഇൗമാസം 30ന് സെക്രേട്ടറിയറ്റ് പടിക്കൽ ഹിന്ദുസംഘടന നേതാക്കളുടെ േനതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തുമെന്ന് ശബരിമല കർമ സമിതി.
സന്യാസിമാർ, സമുദായ സംഘടന, അയ്യപ്പസംഘടന നേതാക്കൾ, മഹിള നേതാക്കൾ തുടങ്ങിയവർ ധർണയിൽ പെങ്കടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇപ്പോഴത്തെ നാമജപയജ്ഞം ഗ്രാമതലത്തിലേക്ക് വ്യാപിപ്പിക്കും.
ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ഗൃഹസമ്പർക്കവും ഒപ്പുശേഖരണവും നടത്തും. ഡിസംബർ നാല് മുതൽ ഒമ്പതുവരെ കുടുംബസംഗമം, അയ്യപ്പഭക്തസംഗമം, ജില്ലതല യുവതീസംഗമം എന്നിവ സംഘടിപ്പിക്കും. 10ന് പത്തനംതിട്ടയിൽ ഗുരുസ്വാമി സംഗമവും നടത്തും.
വാർത്തസമ്മേളനത്തിൽ ശബരിമല കർമ സമിതി സംസ്ഥാന കൺവീനർ ഇ.എസ്. ബിജു, കെ.പി. ശശികല, സ്വാമി അയ്യപ്പദാസ്, കെ.എസ്. നാരായണൻ എന്നിവർ പെങ്കടുത്തു.
