തെരുവ് വിളക്ക്: കോർപറേഷൻ കരാറുകാരനെ പലതരത്തിൽ സഹായിച്ചുവെന്ന് റിപ്പോർട്ട്
text_fieldsതൃശൂർ: തെരുവ് വിളക്ക് പരിപാലന കരാർ നൽകിയതിൽ കോർപറേഷൻ കരാറുകാരനെ പലതരത്തിൽ സഹായിച്ചുവെന്ന് റിപ്പോർട്ട്. സേവനം വൈകിയാൽ കരാറിൽ ശിക്ഷ വ്യവസ്ഥ ചെയ്തിരുന്നു. തെരുവ് വിളക്കുകളുടെ പരിപാലനം കാര്യക്ഷമമല്ലാതിരുന്നിട്ടും കരാറിൽ പറഞ്ഞ പിഴകൾ കരാറികാരനിൽനിന്ന് ഈടാക്കിയട്ടില്ല. കേടായ വഴിവിളക്കുകൾ യഥാസമയത്ത് നന്നാക്കാത്തത്തിന് കരാറുകാരനിൽ നിന്നും കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ പിഴ തുക ഈടാക്കിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. കരാറുകാരൻ പരാതി രജിസ്റ്ററും സൂക്ഷിക്കുന്നില്ല.
തെരുവുവിളക്കുകളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനും തകരാറുകൾ കണ്ടെത്തുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇടയ്ക്കിടെ പരിശോധനകൾ നടത്തണമെന്നാണ് വ്യവസ്ഥ. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇടയ്ക്കിടെ പരിശോധനകൾ നടത്തിയിട്ടില്ല. തെരുവ് വിളക്ക് പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു പ്രത്യേക പരാതി പരിഹാര സംവിധാനം നിലവിലില്ല. 2023-24 വരെ ഉപഭോക്താവിന് പരാതി നല്‌കാൻ രജിസ്ട്രേഷൻ സംവിധാനം നിലവിലുണ്ടായിരുന്നു. എങ്കിലും പരാതി പരിഹരിച്ചോ എന്നു ഗുണഭോക്താവിനെ അറിയിക്കാനുള്ള സംവിധാനം നിലവിലില്ല.
പരിപാലന കരാർ വ്യവസ്ഥയിൽ, കരാറുകാരൻ ഒരു പരാതി രജിസ്റ്റർ സൂക്ഷിക്കണം. പരാതിക്കാരൻ്റെ പേര്, വിലാസം, പരാതി സ്വീകരിച്ച സമയം, പരാതിയുടെ വിശദാംശങ്ങൾ, ഇലക്ട്രിക് പോസ്റ്റ് നമ്പർ. പരാതിയിൽ സ്വീകരിച്ച നടപടി തുടങ്ങിയ എല്ലാ വിവരങ്ങളും ആ രജിസ്റ്ററിൽ രേഖപ്പെടുത്തണം. എന്നാൽ, തൃശൂർ കോർപ്പറേഷനിൽ സൂക്ഷിച്ചിരുന്ന പരാതി രജിസ്റ്റർ പരിശോധിച്ചപ്പോൾ, കുറച്ച് പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഈ പരാതികളിൽ സ്വീകരിച്ച നപേടികൾ അതിൽ രേഖപ്പെടുത്തിയിട്ടില്ല.
തെരുവുവിളക്കുകളുടെ പരിപാലനം ഉറപ്പാക്കുന്ന പ്രവർത്തന ഷെഡ്യൂളും അറ്റകുറ്റപ്പണി പ്രവർത്തനങ്ങളും ലോഗ്‌ബുക്കിൽ രേഖപ്പെടുത്തണം. എന്നാൽ, അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിനുള്ള ലോഗ്‌ബുക്ക് ഏജൻസി സൂക്ഷിക്കുന്നില്ല. കരാറുകാരൻ ഒരു രജിസ്റ്റർ സൂക്ഷിക്കുന്നുണ്ടെങ്കിലും അതിൽ എന്ത് ജോലി ചെയ്‌തു എന്നോ, ഏത് ഭാഗം ബാക്കി എന്നോ, എത്രയെണ്ണം മാറ്റി എന്നോ പരാമർശിക്കുന്നില്ല.
തൃശൂർ കോർപ്പറേഷനിൽ നിരവധി തെരുവുവിളക്കുകൾ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തി. പ്രവർത്തന രഹിതമായ ഈ തെരുവുവിളക്കുകളിൽ പലതും എൽ. ഇ. ഡികളായിരുന്നു. ട്യൂബ് വൈറ്റുകൾ വൈദ്യുതി പോസ്റ്റുകളിൽ കെട്ടിയിരിക്കുന്നതായി കണ്ടു. ഇത് കൃത്യമായ പ്രകാശം ഉറപ്പാക്കുന്നതിനുള്ള ബി.ഐ.എസ് സ്റ്റാൻഡേർഡ് സിലുള്ള വീഴ്ച്ച പോതുജനത്തിന് ഭീഷണിയാണ്.
കെ-സ്‌മാർട്ട് സോഫ്റ്റ്‌വെയറിൽ രജിസ്റ്റർ ചെയ്ത പരാതികൾ പരിശോധിതിൽ രണ്ടോ മൂന്നോ മാസം മുമ്പ് രജിസ്റ്റർ ചെയ്ത പരാതികളും തീർപ്പുകൽപ്പിച്ചിട്ടില്ല. കെ സ്മാർട്ട് സോഫ്റ്റ്‌വെയർ നിലവിൽ വന്നെങ്കിലും ഉടനടി പരാതി പരിഹാരം കാണാൻ ഈ സംവിധാനം ഇല്ല.
ഓരോ തെരുവിലേക്കും ഉപയോഗിക്കാവുന്ന ലൂമിയാറുകളുടെ തരം എണ്ണം, തൂക എന്നിവ എസ്റ്റിമേറ്റിൽ പരാമർശിക്കാതെ കരാർ ഒപ്പിട്ടത്. കരാറിലെ ശിക്ഷാ വ്യവസ്ഥയിൽ എൽ.ഇ.ഡി ല്യൂമിനറികളുടെ തരം ഉൾപ്പെടുത്തതിനാൽ കരാറിലെ പിഴ വ്യവസ്ഥയിൽ നിന്നും എൽ.ഇ.ഡി വിളക്കുകൾ ഒഴിവാക്കി. ഇതുവഴി എൽ.ഇ.ഡി തെരുവ് വിളക്ക് സമയബന്ധിതമായി പരിപാലിക്കാതിരിക്കുന്നതുമൂലമുള്ള പിഴയിൽ നിന്ന് കരാറുകാരനെ ഒഴിവാക്കാൻ ഇത് സഹാകമായി.
എന്നാൽ, കരാർ പരിശോധിച്ചതിൽ എസ്റ്റിമേറ്റ് ഉണ്ടാക്കിയതിൽ വ്യക്തമായ സ്പെസിഫിക്കേഷൻ്റെ അടിസ്ഥാനത്തിൽ അല്ല. ആവശ്യമായ ഭേദഗതികൾ വരുത്താതെ എല്ലാ തവണയും പഴയ എസ്റ്റിമേറ്റ് ആണ് കരാറിന് ഉപേയാഗിക്കുന്നതായും കണ്ടെത്തി.
ഗതാഗത തീവ്രത (വാഹനങ്ങളും കാൽനടയാത്രക്കാരും) അടിസ്ഥാനമാക്കി വ്യത്യസ്‌ത തരം തെരുവുവിളക്കുകളെ ബി.ഐ.എസ് നിഷ്‌കർഷിക്കുന്നുണ്ട്. കോർപറേഷൻ ഉപയോഗിക്കുന്ന തെരുവ് വിളക്കുകളുടെ നിലവാരവും തരവും ഗതാഗത തീവ്രതയുമായി യോജിപ്പിച്ചിട്ടില്ലെന്ന് 2025 നവംമ്പർ 27ന് നടന്ന പരിശോധനയിൽ കണ്ടെത്തി. എല്ലാ തെരുവുവിളക്കുകളും കൃത്യമായി പ്രവർത്തിക്കണം എന്ന് ഉറപ്പാക്കണം എന്ന വ്യവസ്തയുണ്ടെങ്കിലും ചില തെരുവുവിളക്കുകൾ പ്രവർത്തിക്കുന്നില്ല. തുടർച്ചയായി ഒരേ ലൂമിനർസ് ഉള്ള തെരുവിളക്കുകൾ അല്ല ഉപയോഗിച്ചിരിക്കുന്നതെന്നും വ്യക്തമായി.
ഗതാഗത സാന്ദ്രതയെ അടിസ്ഥാനമാക്കി വെളിച്ചത്തിനായി തെരുവുകളുടെ വർഗീകരണം നടത്തേണ്ടത് എഞ്ചിനീയർമാരുടെ ഉത്തരവാദിത്വമാണ്. കോർപറേഷനിൽ എഞ്ചിനീയറിങ് വിഭാഗത്തിന്, ബി.ഐ.എസ് മാനദണ്ഡങ്ങൾക്കനുസൃതമായി വെളിച്ചത്തിനായി തെരുവുകളെ തരം തിരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ വർഗീകരണത്തിൻ്റെ അഭാവം മൂലം തെറ്റായ ലൂമിയാർ സ്പെസിഫിക്കേഷനുകൾ തിരഞ്ഞെടുത്തു. ഇത് ചെറിയതോ അമിതമായതോ ആയ തിളക്കത്തിന് കാരണമായി. റോഡിലുള്ള വസ്‌തുക്കൾ കാണാതിരിക്കുന്നത് മൂലമുള്ള അപകടങ്ങൾക്ക് കാരണമായേക്കുമെന്നും റിപ്പോർട്ട് പറയുന്നു.
ഗതാഗത സാന്ദ്രതയും വർഗീകരണവും അടിസ്ഥാനമാക്കി തെരുവുവിളക്കുകൾക്ക് അനുയോജ്യമായ ഒരു ലക്‌സ് ലെവൽ നൽകേണ്ടതുണ്ട്. ആവശ്യമായ വർഗീകരണത്തിന് അനുസൃതമായിട്ടല്ല തെരുവുവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. വ്യത്യസ്‌ത ലക്‌സ് ലെവലുകൾ അശാസ്ത്രീയമായി ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി. തെരുവുവിളക്കുകൾക്ക് ആവശ്യമായ അകലം. ക്ലിയറൻസ് എന്നിവ ആവശ്യമാണ്. കോർപറേഷൻനിൽ സമമായ അകലം, ക്ലിയറൻസ് ഇല്ലാതെയാണ് തെരുവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇത് റോഡ് ഉപയോക്താക്കൾക്കും കാൽനടയാത്രക്കാർക്കും വെളിച്ചം, തിളക്കം എന്നിവ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

