നാടോടി ബാലികയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; യുവാവിനെതിരെ കേസ്
text_fieldsപയ്യന്നൂര്‍: പയ്യന്നൂരിൽ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്തെ പി.ടി. ബേബി രാജിനെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. ബലാത്സംഗശ്രമത്തിനും ബാലികയെ പീഡിപ്പിച്ചതിനും പോക്സോ നിയമപ്രകാരമാണ് കേസ്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചയാണ് കുടുംബത്തോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 12കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമംനടന്നത്. കുട്ടി ബഹളംെവച്ചതിനെ തുടർന്ന് ബന്ധുക്കൾ രക്ഷപ്പെടുത്തുകയായിരുന്നു.
ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ നാടോടികൾ തലക്കടിച്ചുവീഴ്ത്തി. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നുവെങ്കിലും ഇപ്പോൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവം നടന്നതിെൻറ പിറ്റേദിവസം കേസ് ഒത്തുതീർപ്പാക്കാൻ ശ്രമംനടന്നതായും പറയുന്നു. 50,000 രൂപയുടെ ചെക്ക് നൽകി പരാതി നൽകരുതെന്നാവശ്യപ്പെട്ടതായാണ് വിവരം. ഇത് പുറത്തായതോടെ പൊലീസ് നാടോടി കുടുംബത്തെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
