Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏഴുവയസ്സുകാരിയെ...

ഏഴുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി ബംഗളൂരുവിലേക്ക്​ കടന്നതായി സൂചന

text_fields
bookmark_border
ഏഴുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി ബംഗളൂരുവിലേക്ക്​ കടന്നതായി സൂചന
cancel

പയ്യന്നൂര്‍: പയ്യന്നൂരിൽ നാടോടിബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതി ബംഗളൂരുവിലേക്ക്​ കടന്നതായാണ് സൂചന. സൈബർസെല്ലി​​​െൻറ സഹായത്തോടെ പൊലീസ് പ്രതിയെ കണ്ടെത്താൻ ശ്രമിക്കുകയാണ്. തിങ്കളാഴ്​ച പൊലീസ് ബംഗളൂരുവിലേക്ക്​ പോയേക്കും. പീഡനക്കേസിലെ പ്രതികളെ പൊലീസ് രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തി​​​െൻറ പശ്ചാത്തലത്തിൽ എത്രയും പെട്ടെന്ന് പ്രതിയെ നിയമത്തി​​​െൻറ മുന്നിലെത്തിക്കാനാണ് ശ്രമം.

സംഭവത്തിൽ പയ്യന്നൂർ പഴയ ബസ്​സ്​റ്റാൻഡ്​ പരിസരത്തെ പി.ടി. ബേബിരാജിനെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. പോക്സോ നിയമപ്രകാരമാണ് കേസ്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് മാതാവി​​​െൻറ കൂടെ ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. കുട്ടി ബഹളം​െവച്ചതിനെ തുട‍ർന്ന് ബന്ധുക്കൾ ഉണർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ നാടോടികൾ തലക്കടിച്ചുവീഴ്ത്തി. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെങ്കിലും ആ സമയത്ത് പരാതി ലഭിക്കാത്തതിനാൽ പൊലീസ് അറസ്​റ്റ്​ചെയ്തിരുന്നില്ല.

തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന് പിന്നീട് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. സംഭവം നടന്നതി​​​െൻറ പിറ്റേദിവസം കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നതായും പറയുന്നു.50,000 രൂപയുടെ ചെക്ക് നൽകി പരാതി നൽകരുതെന്നാവശ്യപ്പെട്ടതായാണ് വിവരം. ഇത് പുറത്തായതോടെ പൊലീസ് നാടോടി കുടുംബത്തെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി കേസ് രജിസ്​റ്റർ ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskidnap casemalayalam newsStreet Girlbaby rajan
News Summary - Street Girl Kidnap Case: Accuse Baby Rajan Escaped -Kerala News
Next Story