കൊരട്ടിയിലെ ഫാമിൽ തെരുവുനായ്ക്കൾ 200 കോഴികളെ കൊന്നു
text_fieldsകൊരട്ടിയിൽ കോഴിഫാമിൽ തെരുവുനായ്ക്കൾ കൊന്ന കോഴികൾ
ചാലക്കുടി: കൊരട്ടിയിൽ തെരുവുനായ്ക്കൾ കോഴികളെ കൊന്നു. കോനൂർ സ്നേഹനഗറിൽ പൈനാടത്ത് പൗലോസിന്റെ കോഴിഫാമിലാണ് തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. 200ഓളം കോഴികളെ കൊല്ലുകയും മറ്റുള്ളവയെ പരിക്കേൽപ്പിച്ച് അർധ പ്രാണാവസ്ഥയിലാക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. പുലർച്ചെ ഫാമിലേക്കെത്തിയപ്പോഴാണ് അറിഞ്ഞത്. ഫാമിന്റെ ഒരുഭാഗത്തെ പ്ലാസ്റ്റിക് ഷീറ്റ് കടിച്ചുകീറിയാണ് തെരുവുനായ്ക്കൾ ഫാമിലേക്ക് കയറിയത്. 45 ദിവസത്തോളം പ്രായമെത്തിയ ഇറച്ചിക്കോഴികളായിരുന്നു. രണ്ടുദിവസം മുമ്പ് മേലൂരിൽ സമാനമായ സംഭവം ഉണ്ടായി. കുറുക്കന്മാർ കോഴിഫാമിൽ കടന്ന് കോഴികളെ കൊല്ലുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

