Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്ടും തിരുവനന്തപുരത്തും ബൈക്ക് യാത്രികർക്ക് നേരെ തെരുവുനായ് ആക്രമണം

text_fields
bookmark_border
street dog 897r
cancel
camera_alt

Representational Image

കോഴിക്കോട്: കോഴിക്കോട്ടും തിരുവനന്തപുരത്തും ഇരുചക്രവാഹന യാത്രികർക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. ഒരാൾക്ക് സാരമായി പരിക്കേറ്റു.

കോഴിക്കോട് കൊളത്തറയിൽ ഇന്ന് രാവിലെ തെരുവുനായ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം. ചുങ്കം സ്വദേശി ബാബുവിനാണ് പരിക്ക്.

തിരുവനന്തപുരത്ത് ഇന്നലെ രാത്രിയാണ് നഗരമധ്യത്തില്‍ സ്‌കൂട്ടര്‍ യാത്രികനെ നായ് കടിച്ചത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നാഷണൽ ക്ലബ് ജീവനക്കാരനായ ശ്രീനിവാസന്റെ കാലിലാണ് കടിയേറ്റത്. സ്കൂട്ടറിന്‍റെ പിന്നിൽ സഞ്ചരിക്കുകയായിരുന്നു ശ്രീനിവാസൻ. സാരമായി പരിക്കേറ്റ ശ്രീനിവാസനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Street dogs attack bikers in Kozhikode and Thiruvananthapuram
Next Story