നായ്ക്കെതിരെ തോക്കെടുക്കാന്‍ ആഹ്വാനം
text_fieldsകോട്ടയം: തോക്ക് കണ്ടാല്‍ തെരുവുനായ് ഓടുമോ? ഓടുമെന്ന് മാത്രമല്ല, ഇത്തരത്തില്‍ ഓടിക്കുന്നവര്‍ക്ക് പാരിതോഷികവും ലഭിക്കും. രൂക്ഷമായ തെരുവുനായ് ശല്യത്തിനെതിരെ പുതിയ സമരമുറയുമായി കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടന. പാലാ സെന്‍റ് തോമസ് കോളജ് ഓള്‍ഡ് സ്റ്റുഡന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷനാണ് തെരുവുനായില്‍നിന്ന് സ്വയംരക്ഷക്കായി തോക്ക് സ്വന്തമാക്കണമെന്ന പ്രചാരണവുമായി രംഗത്തത്തെിയത്. ഇങ്ങനെ തോക്ക് വാങ്ങുന്നവര്‍ക്ക് വിലയുടെ പത്തുശതമാനം തുക അസോസിയേഷന്‍ നല്‍കും. തോക്ക് വാങ്ങിയതിന്‍െറ ബില്ലടക്കമുള്ള രേഖകളും വാങ്ങിയയാളുടെ ഐ.ഡി കാര്‍ഡും ബാങ്ക് രേഖകളുമായി ഇതിനുള്ള അപേക്ഷ അസോസിaേയഷന് നല്‍കണം. ഇവര്‍ ഇത് പരിശോധിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി തുക നിക്ഷേപിക്കും.
ഇതുസംബന്ധിച്ച പ്രഖ്യാപനമറിഞ്ഞ് വിശദാംശങ്ങള്‍ തേടി അസോസിയേഷനെ 500ലധികം പേര്‍ സമീപിച്ചു. നിരവധിപേര്‍ സബ്സിഡിക്ക് അപേക്ഷിക്കുകയും ചെയ്തു. ഇവരില്‍ 20ഓളം പേര്‍ക്ക് സബ്സിഡി അനുവദിച്ചതായി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജയിംസ് പാമ്പക്കല്‍ പറഞ്ഞു. സംഘടന കഴിഞ്ഞദിവസം പുതിയൊരു പദ്ധതിയും പ്രഖ്യാപിച്ചു. തെരുവുനായ്ക്കളുടെ ആക്രമണം മൂലം അയ്യായിരം രൂപയില്‍ കൂടിയ തുകക്കുള്ള നഷ്ടമോ ചികിത്സാചെലവോ വരുന്നവര്‍ക്ക് തോക്കുവാങ്ങാന്‍ 25 ശതമാനം സബ്സിഡി നല്‍കാനാണ് തീരുമാനം. നാശം സംഭവിച്ചെന്ന് കാട്ടിയുള്ള പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ കത്ത് സഹിതമാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണാധികാരികള്‍ നിഷ്ക്രിയത്വം തുടരുന്നതാണ് ഇത്തരം തീരുമാനത്തിനുപിന്നിലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പാലാ മുനിസിപ്പല്‍ സ്റ്റേഡിയം കോംപ്ളക്സിലെ രണ്ടാം നിലയിലാണ് പാലാ സെന്‍റ് തോമസ് കോളജ് ഓള്‍ഡ് സ്റ്റുഡന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍െറ ഓഫിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
