Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരുവുനായ്യുടെ കടിയേറ്റയാൾക്ക് 58,000 രൂപ നഷ്ടപരിഹാരം
text_fieldsbookmark_border
ഇരിങ്ങാലക്കുട: തെരുവുനായ്യുടെ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം നിയമ പോരാട്ടം നടത്തിയ മാടായിക്കോണം സ്വദേശിക്ക് ഒടുവിൽ 58,000 രൂപ നഷ്ടപരിഹാരം. ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്. 2003ലാണ് നായയുടെ കടിയേറ്റ മാടായിക്കോണം കുറ്റിക്കാടന്‍വീട്ടില്‍ അന്തോണി ഔസേപ്പ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട മുൻസിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
പൊറുത്തിശ്ശേരി പഞ്ചായത്ത് നിലനിന്ന കാലത്താണ് സംഭവം. ഹരജി ആദ്യം കോടതി തള്ളിയെങ്കിലും പിന്നീട് സബ് കോടതിയില്‍ അപ്പീല്‍ നൽകി. അപ്പീല്‍ കോടതി അനുവദിക്കുകയും നഗരസഭ നഷ്ടപരിഹാരം നല്കാന് വിധിക്കുകയുമായിരുന്നു. നഷ്ടപരിഹാരം നല്‍കാത്തതിനെ തുടർന്ന ഹരജിയില്‍ നഗരസഭയുടെ മഹീന്ദ്ര ജീപ്പ് ജപ്തി ചെയ്യാന്‍ വിധിയായിരുന്നു. വാഹനം ജപ്തി ചെയ്യാൻ കോടതി ഉദ്യോഗസ്ഥര്‍ രണ്ട് തവണ നഗരസഭയില്‍ എത്തുകയും ചെയ്തു.പലിശ ഉൾെപ്പടെ 70,000 രൂപ ആവശ്യപ്പെട്ട പരാതിക്കാരന് പിന്നീട് നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ 58,000 രൂപയില്‍ ഒത്തുതീര്‍പ്പാവുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story