Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുല്‍ത്താന്‍ ബത്തേരിയില്‍ തെരുവുനായയുടെ ആക്രമണം: എട്ട് പേര്‍ക്ക് പരിക്ക്​

text_fields
bookmark_border
street-dog.jpg
cancel

കൽപറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ തെരുവുനായയുടെ ആക്രമണത്തിൽ എട്ട്​പേർക്ക്​ പരിക്കേറ്റു. ബത്തേരി പൊലീസ് സ് റ്റേഷന്‍ റോഡ് പരിസരത്തും ചുങ്കം കോട്ടക്കുന്ന് ഭാഗത്തുമാണ് നായയുടെ ആക്രമണം ഉണ്ടായത്.

കോട്ടക്കുന്ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരൻ എഡ്വേര്‍ഡ്, ചെതലയം സ്വദേശി മറിയം (50), മിൻറ്​ മാളിലെ സെക്യൂരിറ്റി പ്രകാശന്‍ (42), ഇഖ്‌റ ആശുപത്രിയിലെ ഡോ. നീതു (28), പൊലീസ് ക്വാർട്ടേഴ്‌സില്‍ താമസിക്കുന്ന പ്രിയ (28), ചാക്കോ (32), ഗുരുവായൂരപ്പന്‍ (48), എന്നിവര്‍ക്കാണ്​ പരി​േക്കറ്റത്​. ചില വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റതായി പറയുന്നു.

ഞായറാഴ്​ച ഉച്ചയോടെയായിരുന്നു തെരുവ് നായയുടെ ആക്രമണം. പരിക്കേറ്റവർ സു​ൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - street dog attack in sulthan bathery; eight injured -kerala news
Next Story