Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒറ്റക്ക്​...

ഒറ്റക്ക്​ താമസിച്ചിരുന്ന റിട്ട. അധ്യാപികയെ തെരുവുനായ്​ കടിച്ചുകൊന്നു

text_fields
bookmark_border
Rajamma
cancel
camera_alt?????????

ഹ​രി​പ്പാ​ട്: ഒ​റ്റ​ക്ക്​ താ​മ​സി​ച്ചി​രു​ന്ന റി​ട്ട. അ​ധ്യാ​പി​ക​യെ തെ​രു​വു​നാ​യ്​ ക​ടി​ച്ചു​കൊ​ന്നു. ഹ ​രി​പ്പാ​ട് പി​ലാ​പ്പു​ഴ വ​ടേ​കാ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ രാ​ജ​മ്മ​ക്കാ​ണ്​ (87) ദാ​രു​ണാ​ന്ത്യം. കൂ​ട്ടു​കി​ട​ക്കാ​റു​ള്ള അ​യ​ൽ​വാ​സി രാ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ദേ​ഹ​മാ​സ​ക​ലം ക​ടി​യേ​റ്റ​നി​ല​യി​ൽ വീ​ടി​നു​സ​മീ​പം കി​ട​ന്ന രാ​ജ​മ്മ​യെ ക​ണ്ട​ത്.

ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ ഏ​േ​ഴാ​ടെ ആ​യി​രു​ന്നു സം​ഭ​വം. പ​റ​മ്പി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന ക​രി​യി​ല​ക്ക്​ തീ ​ഇ​ടാ​ൻ പോ​യ​പ്പോ​ൾ തെ​രു​വു​നാ​യ്​ ആ​ക്ര​മി​ച്ച​താ​ണെ​ന്ന്​ ക​രു​തു​ന്നു. ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്തും കൈ​യി​ലും ആ​ഴ​ത്തി​ൽ ക​ടി​യേ​റ്റി​ട്ടു​ണ്ട്.

ഇ​വ​രു​ടെ വീ​ടി​​​െൻറ പ​റ​മ്പ് ക​ഴി​ഞ്ഞ്​ ഏ​റെ ദൂ​ര​ത്താ​ണ് മ​റ്റു​വീ​ടു​ക​ൾ. അ​തി​നാ​ൽ ആ​രും സം​ഭ​വം അ​റി​ഞ്ഞി​രു​ന്നി​ല്ല. രാ​ത്രി​യി​ൽ എ​ത്തി വാ​തി​ലി​ൽ മു​ട്ടി​യി​ട്ടും തു​റ​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​യ​ൽ​വാ​സി സ​മീ​പ​ത്തെ വീ​ട്ടി​ലെ ആ​ളി​നെ കൂ​ട്ടി പ​രി​സ​രം നോ​ക്കി​യ​പ്പോ​ഴാ​ണ് പ​രി​ക്കേ​റ്റ നി​ല​യി​ൽ ബോ​ധ​ര​ഹി​ത​യാ​യി രാ​ജ​മ്മ​യെ ക​ണ്ട​ത്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

മൃ​ത​ദേ​ഹം ഹ​രി​പ്പാ​ട്​ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ആ​രൂ​ർ എ​ൽ.​പി സ്കൂ​ളി​ലെ റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ് ആ​ണ്. മ​ക്ക​ൾ: ശ്രീ​കു​മാ​ർ, സ​ന്ധ്യ, മി​നി. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​മോ​ഹ​ന​ബാ​ബു, മോ​ഹ​ൻ​കു​മാ​ർ, അ​നി​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsharipadstreet dog attackmalayalam newsRetired School Teacher
News Summary - Street Dog Attack: Retired School Teacher dead in Haripad -Kerala News
Next Story