Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിലെ തെരുവുനായ ആക്രമണം: വെള്ളിയാഴ്ച ഹരജി പരിഗണിക്കുമെന്ന് സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: തെരുവുനായ ആക്രമണം കൂടുന്നതിനെതിരായ ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് ആണ് ഇക്കാര്യമറിയിച്ചത്.
കേരളത്തിൽ വർധിച്ചു വരുന്ന തെരുവുനായ ആക്രമണത്തിനെതിരായ ഹരജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. തുടർച്ചയായ തെരുവുനായ ആക്രമണമാണ് സംസ്ഥാനത്തുള്ളതെന്നും ഹരജിയിൽ പറയുന്നു.
കേരളം 'ഗോഡ്സ് ഓൺ കൺട്രി'യല്ല, 'ഡോഗ്സ് ഓൺ കൺട്രി'യാണ്. തെരുവുനായ ആക്രമണം സംബന്ധിച്ച് പഠനം നടത്തിയ കമീഷന്‍റെ റിപ്പോർട്ട് ബന്ധപ്പെട്ടവരിൽ നിന്ന് ആവശ്യപ്പെടണമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
പേവിഷബാധക്കെതിരായ വാക്സിൻ എടുത്ത ശേഷവും കുട്ടികളടക്കമുള്ളവർ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്നും മരണം വരെ സംഭവിക്കുന്നുണ്ടെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

