Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരുവ് നായ കുറുകെ...

തെരുവ് നായ കുറുകെ ചാടി: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് അഞ്ചാം ക്ലാസുകാരന്‍ മരിച്ചു

text_fields
bookmark_border
kerala
cancel

തിരുവനന്തപുരം: തിരുവനന്തപുരം കടക്കാവൂരിൽ തെരുവ്നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ചാം ക്ലാസുകാരന്‍ മരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയിൽ വാൾട്ടർ-ബിജി ദമ്പതികളുടെ മകന്‍ ബിനോയ്(10) ആണ് മരിച്ചത്. സെന്‍റ് ജോസഫ് സ്കൂളിലെ വിദ്യാർഥിയാണ് ബിനോയ്. സഹോദരിക്കും അമ്മക്കുമൊപ്പം ഓട്ടോയിൽ സഞ്ചരിക്കവെയാണ് അപകടം നടന്നത്. നിലക്കമുക്കിന് സമീപത്ത് വച്ച് തെരുവുനായ കുറുകെ ചാടുകയും ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി മറിയുകയുമായിരുന്നു. ഇതിനിടെ കുട്ടി ഓട്ടോയുടെ അടിയിൽപ്പെട്ടു. ബിനോയിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കനായില്ല. അപകടത്തിൽ കുട്ടിയുടെ അമ്മക്കും സഹോദരിക്കും പരിക്കേറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death Newsstray dogVehicle overturned
News Summary - Stray dog jumps across road: 5th-grade student dies as auto-rickshaw loses control and overturns
Next Story