തെരുവ് നായ്ക്കളുടെ ദയാവധം: സർക്കാർ ഏകീകൃത മാർഗരേഖ പുറത്തിറക്കി, കർശന നിബന്ധനകളോടെ നടപ്പാക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ഭരണപരമായ ആശയക്കുഴപ്പങ്ങളും പൊതുജനങ്ങളുടെ ആശങ്കകളും പരിഹരിക്കാൻ, അക്രമകാരികളും രോഗബാധിതരുമായ തെരുവുനായ്ക്കളുടെ ദയാവധത്തിന് ഏകീകൃത മാനദണ്ഡം സർക്കാർ പുറത്തിറക്കി.
സുപ്രീംകോടതി വിധിയിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മാർഗരേഖ തയാറാക്കിയത്. എല്ലാ തദ്ദേശസ്ഥാപനങ്ങളും ഈ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
മാർഗരേഖപ്രകാരം ദയാവധം രോഗം ബാധിച്ചതും ആക്രമണകാരികളുമായ നായ്ക്കൾക്ക് മാത്രമാണ്. തദ്ദേശ സ്ഥാപനതലത്തിൽ സ്ട്രീറ്റ് ഡോഗ് മാനേജ്മെന്റ് കമ്മിറ്റി രൂപവത്കരിക്കണം. യോഗ്യതയുള്ള വെറ്ററിനറി സർജൻ മാത്രമേ നടപടിക്രമം നിർവഹിക്കാവൂ. ദയാവധത്തിന് പരിഗണിക്കുന്ന നായ്ക്കക്കളെ പിടികൂടിയ ശേഷം മൂന്നുദിവസം വരെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന പരിധിയിലെ ഐസൊലേഷൻ കേന്ദ്രത്തിലോ സമീപത്തെ എ.ബി.സി കേന്ദ്രത്തിലോ ഷെൽട്ടറിലോ നിരീക്ഷണത്തിൽ പാർപ്പിക്കണം.
ഈ കാലയളവിൽ അംഗീകൃത മൃഗസംരക്ഷണ സംഘടനകൾക്കും ഏജൻസികൾക്കും താൽപര്യമുള്ള മൃഗസ്‌നേഹികൾക്കും ഏറ്റെടുക്കാൻ അവസരം നൽകണം. പിടികൂടിയ നായ്ക്കളെ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

