രണ്ടുവയസുകാരന്‍റെ മുഖത്ത് കടിച്ച് തെരുവുനായ്
text_fieldsകൊടുങ്ങല്ലൂർ: മേത്തല എടമുക്കിൽ വീട്ടുവളപ്പിൽ കയറിയ തെരുവുനായ് രണ്ടു വയസ്സുകാരന്റെ മുഖത്ത് കടിച്ച് പരിക്കേൽപിച്ചു. പിന്നീട് ഈ നായെ ചത്തനിലയിൽ കണ്ടെത്തി.
എടമുക്ക് ജുമാമസ്ജിദിനു സമീപം താമസിക്കുന്ന മതിലകത്ത് വീട്ടിൽ സിയാദിന്റെ മകൻ ആലിമിനാണ് കടിയേറ്റത്. രാവിലെ വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് ആക്രമണം. ഓടിവന്ന നായ് ചാടിയാണ് കുട്ടിയുടെ കുട്ടിയുടെ മുഖത്ത് കടിച്ചതെന്ന് പറയുന്നു. പരിക്കേറ്റ കുഞ്ഞിന് കളമശ്ശേരി മെഡിക്കൽ കോളജിൽനിന്നാണ് ചികിത്സ ലഭ്യമായത്.
മേത്തല ഭാഗത്ത് തെരുവുനായ് ശല്യം ഏറിവരുന്നതിനിടയിലാണ് പ്രദേശത്ത് ഭീതി സൃഷ്ടിച്ച ആക്രമണം ഉണ്ടായിരിക്കുന്നത്. എടമുക്കിനു പുറമെ കുന്നംകുളം, ചിത്തിരവളവ്, പടന്ന, മേത്തല, സീതീവളവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. മേത്തലയിൽ മുമ്പും പലവട്ടം തെരുവുനായ് ആക്രമണം ഉണ്ടായിട്ടുണ്ട്. അധികൃതർ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

