തെരുവുനായ് കെ.എസ്.ആര്.ടി.സി ഡിപ്പോയിൽ കയറി സ്റ്റേഷന് മാസ്റ്ററെ കടിച്ചു
text_fieldsവെള്ളറട (തിരുവനന്തപുരം): കെ.എസ്.ആര്.ടി.സി ഡിപ്പോ ഓഫിസില്‍ കയറിയ തെരുവുനായ് ഡ്യൂട്ടിയിലായിരുന്ന സ്റ്റേഷന് മാസ്റ്ററെ കടിച്ചു. വെള്ളറട ഡിപ്പോയില്‍ സ്റ്റേഷന് മാസ്റ്ററുടെ ഡ്യൂട്ടി ചെയ്തിരുന്ന കണ്ടക്ടര്‍ പൂവാര്‍ സ്വദേശി ഗോപകുമാറിനെ(44)യാണ് നായ് കടിച്ചത്.
യറാഴ്ച രാവിലെ എട്ടുമണിയോടെ ഗോപകുമാർ ഓഫിസില്‍ ഇരിക്കുമ്പോഴാണ് നായ അകത്തുകയറി കാലില്‍ കടിച്ചത്. മറ്റു ജീവനക്കാരെത്തി നായെ വിരട്ടിയോടിച്ചു. ഗോപകുമാര്‍ വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി.
പിന്നീട് ഈ നായ് മറ്റൊരു ബൈക്ക് യാത്രികനെയും കടിച്ചതായി നാട്ടുകാര്‍ പറയുന്നു. രാവിലെയും രാത്രിയിലും ഡിപ്പോയും പരിസരപ്രദേശത്തും തെരുവുനായ്ക്കളുടെ ശല്യം കൂടുതലാണെന്ന് നാട്ടുകാര്‍ പറയുന്നു. സമീപത്തെ കശാപ്പുകേന്ദ്രത്തിൽ എത്തുന്ന നായ്ക്കുട്ടം ആളുകള്‍ വിരട്ടിയോടിക്കുമ്പോള്‍ ഡിപ്പോയുടെ സമീപത്തുള്ള തുറസ്സായ സ്ഥലത്ത് തമ്പടിക്കുന്നു. ഇവ പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ശല്യമാകുന്നുണ്ട്.

