Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേയിളകിയ നായ ഏഴുപേരെ കടിച്ചു

text_fields
bookmark_border
പേയിളകിയ നായ ഏഴുപേരെ കടിച്ചു
cancel

എടത്തല: പേയിളകിയ നായ ഏഴുപേരെ കടിച്ചു. ചൂണ്ടി ജങ്ഷനിലാണ് നായുടെ ആക്രമണുണ്ടായത്. ശനിയാഴ്ച രാത്രി ഏഴരയോടെയാരുന്നു സംഭവം. ചൂണ്ടി ജങ്ഷനില്‍ ബസുകാത്ത് നിന്നയാളേയും റോഡരികിലൂടെ നടന്നു പോകുവയായിരുന്ന നാട്ടുകാരേയുമാണ് തെരുവ് നായ അക്രമിച്ചത്.

നായയുടെ കടിയേറ്റവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ചൂണ്ടി ജങ്ഷനില്‍ തെരുവ്‌നായകളുടെ ശല്യം രൂക്ഷമാണെങ്കിലും ഏഴ് പേരേയും കടിച്ചത് ഒരൊറ്റ നായ തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

നായ കടിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എടത്തല പഞ്ചായത്ത്, മൃഗാശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - stray dog ​​bit seven people
Next Story