Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരുവുനായ് ആക്രമണം; ഈ വർഷം കടിയേറ്റത്​ 22,457 പേർക്ക്

text_fields
bookmark_border
തെരുവുനായ് ആക്രമണം; ഈ വർഷം കടിയേറ്റത്​ 22,457 പേർക്ക്
cancel

കൊ​ച്ചി: തെ​രു​വു​നാ​യ് ഭീ​തി​യി​ൽ ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്​ ജി​ല്ല​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളും. പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ ​വ​ർ​ഷം ഇ​തു​വ​രെ ജി​ല്ല​യി​ൽ 22,457 പേ​ർ​ക്ക്​ ക​ടി​യേ​റ്റു. പേ​വി​ഷ ബാ​ധ മൂ​ലം ഒ​രു മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ക​ടി​യേ​റ്റ​വ​രു​ടെ എ​ണ്ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത്​ നാ​ലാം സ്ഥാ​ന​ത്താ​ണ്​ എ​റ​ണാ​കു​ളം ജി​ല്ല. പ​ല​യി​ട​ത്തും കു​ട്ടി​ക​ളെ മ​ന​സ്സ​മാ​ധാ​ന​ത്തോ​ടെ സ്കൂ​ളി​ല​യ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്​ ര​ക്ഷി​താ​ക്ക​ൾ. തെ​രു​വു​നാ​യ്​ നി​യ​ന്ത്ര​ണ​ത്തി​ന്​ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ച പ​ല പ​ദ്ധ​തി​ക​ളും വേ​ണ്ട​ത്ര ഫ​ലം ക​ണ്ടി​ല്ല. എ.​ബി.​സി (അ​നി​മ​ൽ ബ​ർ​ത്ത്​ ക​​​ൺ​ട്രോ​ൾ) കേ​ന്ദ്ര​ങ്ങ​ളും അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ൽ പ​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കാ​നാ​യി​ട്ടി​ല്ല. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ലെ വീ​ഴ്ച​ക​ള​ട​ക്കം തെ​രു​വു​നാ​യ്ക്ക​ൾ പെ​രു​കാ​ൻ കാ​ര​ണ​മാ​കു​ന്നു.

14 ഹോ​ട്ട്​ സ്​​പോ​ട്ടു​ക​ൾ

ജി​ല്ല​യി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യ 14 ഹോ​ട്ട്​ സ്​​പോ​ട്ടു​ക​ളു​ണ്ടെ​ന്നാ​ണ്​ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ദേ​ശി​ക സ​മി​തി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ച്​ മൈ​ക്രോ പ്ലാ​നു​ക​ൾ വ​ഴി തെ​രു​വു​നാ​യ് ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ വാ​ക്സി​നേ​ഷ​ൻ യ​ഥാ​സ​മ​യം ന​ട​ക്കു​ന്നെ​ന്ന്​ ഉ​റ​പ്പാ​ക്കാ​നും ലൈ​സ​ൻ​സി​ല്ലാ​ത്ത മൃ​ഗ​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റേ​ത​ട​ക്കം പ​ല ന​ട​പ​ടി​ക​ളും പാ​തി​വ​ഴി​യി​ലാ​ണ്. വാ​ക്​​സി​നേ​ഷ​ൻ ന​പ​ടി​ക​ളും പ​ല​പ്പോ​ഴും താ​ളം​തെ​റ്റു​ന്ന അ​വ​സ്ഥ​യാ​ണ്.

ഭീ​തി​മാ​റാ​തെ നാ​ട്​

ആ​ലു​വ മേ​ഖ​ല​യി​ൽ തി​ര​ക്കേ​റി​യ ക​വ​ല​ക​ളി​ൽ വ​രെ ഏ​തു​സ​മ​യ​വും തെ​രു​വു​നാ​യ്ക്ക​ൾ വി​ല​സു​ക​യാ​ണ്. ഇ​തു​മൂ​ലം ന​ഗ​ര​ത്തി​ലും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലും ജ​നം ഭീ​തി​യി​ലാ​ണ്. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും ത​മ്പ​ടി​ക്കു​ന്ന നാ​യ്ക്ക​ൾ കൂ​ട്ട​മാ​യെ​ത്തി ആ​ക്ര​മി​ക്കു​ന്ന​ത് പ​തി​വാ​ണ്. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ക​ല​ക്ട​റേ​റ്റ് പ​രി​സ​രം, ഇ​ട​ച്ചി​റ​യി​ലെ ഐ.​ടി മേ​ഖ​ല, ന​ഗ​ര​സ​ഭ ഓ​ഫി​സ് പ​രി​സ​രം, തു​തി​യൂ​ർ, ചെ​മ്പു​മു​ക്ക്, വാ​ഴ​ക്കാ​ല, പാ​ല​ച്ചു​വ​ട്-​വെ​ണ്ണ​ല റോ​ഡ്, എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ്, പ​ട​മു​ക​ൾ, കാ​ക്ക​നാ​ട് സു​ര​ഭി ന​ഗ​ർ ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ ഭീ​തി​പ​ര​ത്തു​ന്നു. ക​ല​ക്ട​റേ​റ്റ് വ​ള​പ്പി​ൽ അ​ല​യു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ പ​തി​വു​കാ​ഴ്ച​യാ​ണ്. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ഓ​ഫി​സി​ന്റെ വ​രാ​ന്ത​ക​ൾ തെ​രു​വു​നാ​യ്ക്ക​ൾ കൈ​യ​ട​ക്കി.

പ​റ​വൂ​ർ മേ​ഖ​ല​യി​ൽ തെ​രു​വു​ക​ളും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ടം​കൂ​ടി കി​ട​ക്കു​ന്ന​ത് സ​മീ​പ​വാ​സി​ക​ൾ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്. ആ​ല​ങ്ങാ​ട്, ക​രു​മാ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് നാ​ട്ടു​കാ​രി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ത​ട്ടാം​പ​ടി-​ഇ​ട​നി​ലം റോ​ഡി​ൽ വി​ദ്യാ​ർ​ഥി​യെ തെ​രു​വു​നാ​യ് ആ​ക്ര​മി​ച്ചി​രി​ന്നു. പെ​രു​മ്പാ​വൂ​ർ ടൗ​ണി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞ കു​റ​ച്ചു നാ​യ്ക്ക​ളെ ഒ​രാ​ഴ്ച മു​മ്പ് വ​ന്ധ്യം​ക​ര​ണ​ത്തി​നാ​യി കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ, ന​ഗ​ര​ത്തി​ൽ ഇ​പ്പോ​ഴും നാ​യ്ക്കൂ​ട്ട​ങ്ങ​ൾ സ്ഥി​രം കാ​ഴ്ച​യാ​ണ്.

കൊ​ച്ചി മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പെ​രു​മ്പ​ട​പ്പ് ഭാ​ഗ​ത്ത് ഇ​ട​റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ വീ​ട്ട​മ്മ​യെ തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച മ​ട്ടാ​ഞ്ചേ​രി​യി​ൽ മാ​താ​വി​നും സ​ഹോ​ദ​രി​ക്കു​മൊ​പ്പം സ്കൂ​ളി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​യ വി​ദ്യാ​ർ​ഥി​ക്ക് ക​ടി​യേ​റ്റു. ഫോ​ർ​ട്ട് കൊ​ച്ചി ക​ട​പ്പു​റം, പ​ള്ളു​രു​ത്തി വെ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ൾ ഏ​റെ​യാ​ണ്. മ​ര​ട്, തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​ക​ൾ, കു​മ്പ​ളം, ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ എ​ന​നി​വി​ട​ങ്ങ​ളി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​ണ്. നോ​ർ​ത്ത് ക​ള​മ​ശ്ശേ​രി, സൗ​ത്ത് ക​ള​മ​ശ്ശേ​രി, കു​സാ​റ്റ്, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്.

തെ​രു​വു​നാ​യ് നി​യ​ന്ത്ര​ണ​ത്തി​ന്​ പ​ദ്ധ​തി -ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​

തെ​രു​വു​നാ​യ് നി​യ​ന്ത്ര​ണ​ത്തി​ന്​ സ​മ​ഗ്ര​പ​ദ്ധ​തി ത​യാ​റാ​യി​വ​രി​ക​യാ​ണെ​ന്ന്​​ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ച്ചു. മു​ള​ന്തു​രു​ത്തി​യി​ലും വ​ട​വു​കോ​ടും എ.​ബി.​സി കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ആ​ലു​വ​യി​ൽ പു​തി​യ കേ​ന്ദ്രം സ്ഥാ​പി​ക്കാ​നു​ള്ള ത​ട​സ്സ​ങ്ങ​ൾ നീ​ക്കാ​ൻ ച​ർ​ച്ച ന​ട​ക്കു​ന്നു. വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stray dog ​​attacks 22,457 people bitten this year
Next Story