Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ്റിങ്ങലിൽ വൃദ്ധനെ തെരുവ്​ നായകൾ കടിച്ചുകൊന്നു

text_fields
bookmark_border
ആറ്റിങ്ങലിൽ വൃദ്ധനെ തെരുവ്​ നായകൾ കടിച്ചുകൊന്നു
cancel

തിരുവനന്തപുരം: ആറ്റിങ്ങലിൽ വൃദ്ധനെ തെരുവുനായകൾ കടിച്ചുകൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കിഴിവിളം കാട്ടുപുറം ചരുവിള വീട്ടിൽ കുഞ്ഞികൃഷ്ണനെയാണ്  (85) മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെ  ബാർബർഷോപ്പിലേക്കായി വീട്ടിൽ നിന്നും ഇറങ്ങിയ കുഞ്ഞികൃഷ്ണൻ രാത്രി വൈകിയിട്ടും തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിൽ രാത്രി 11.30 ഒാടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാമച്ചം വിള ഇടയാവണം ക്ഷേത്രത്തിന് സമീപമുള്ള വയലിലാണ് തെരുവുനായ്ക്കൾ കടിച്ചു കീറിയ നിലയിൽ മൃതദേഹം കണ്ടത്.

മുഖത്തി​െൻറ ഒരു വശവും കഴുത്തും ഒരു കൈയ്യി​െൻറ പത്തിവരെയും കടിച്ചെടുത്ത നിലയിലായിരുന്നു. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.  എന്നാൽ ഇതുവരെ പ്രദേശത്ത് കാര്യമായ തെരുവുനായ ശല്യം ഉണ്ടായിരുന്നില്ലെന്നും സംഭവത്തിൽ ദുരുഹതയുണ്ടെന്നും ആേക്ഷപമുണ്ട്.

മൃതദേഹം ചീഴയിൻകീഴ് സർക്കാർ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - stray dog attack
Next Story