Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടിനു പുറത്താണോ? ഏതു...

വീടിനു പുറത്താണോ? ഏതു നിമിഷവും കടിയേൽക്കാം

text_fields
bookmark_border
വീടിനു പുറത്താണോ? ഏതു നിമിഷവും കടിയേൽക്കാം
cancel

മലപ്പുറം: സംസ്ഥാനത്ത്​ തെരുവുനായ്​ ആ​ക്രമണവും പേവിഷബാധ മരണവും കുത്തനെ ഉയരുന്നു. കഴിഞ്ഞ അഞ്ചു​ വർഷത്തിനിടെ കടിയേറ്റ് ചികിത്സ തേടിയത്​ 12.93 ലക്ഷം പേരാണ്. ​94 പേർ​ ഈ കാലയളവിൽ പേവിഷബാധയേറ്റ് മരിച്ചു​.

എട്ടു വർഷം; വർധന ഇരട്ടിയിലേറെ

  • 2017ൽ 1.35 ലക്ഷം പേർക്ക് കടിയേറ്റു; 2024ൽ 3.6 ലക്ഷമായി ഉയർന്നു.
  • മരണ സംഖ്യയും ഏതാനും വർഷങ്ങളായി കുത്തനെ ഉയരുന്നു.
  • 2020 വരെ പേവിഷബാധ മരണം വർഷം പത്തിൽ താഴെ; 2022 മുതൽ 25ന്​ മുകളിൽ.

ഇറങ്ങാൻ പറ്റാത്തത് തലസ്ഥാനത്ത്

2024ൽ കൂടുതൽ തെരുവുനായ്​ ആ​ക്രമണം റിപ്പോർട്ട്​ ചെയ്ത ജില്ല തിരുവനന്തപുരം. രണ്ടാംസ്ഥാനത്ത്​ ​കൊല്ലം, മൂന്നാമത്​ എറണാകുളം. ഏറ്റവും കുറവ് വയനാട്.

ലൈവ്​ സ്​റ്റോക്​ സെൻസസ്​ (2019) പ്രകാരം സംസ്ഥാനത്ത്​ 2,89,986 തെരുവുനായ്ക്കൾ

പ്രജനന നിയന്ത്രണം പാളുന്നു

ജന്തുപ്രജനന നിയന്ത്രണ (എ.ബി.സി) പദ്ധതി ഫലപ്രാപ്തിയിലെത്താത്തതാണ്​ എണ്ണം പെരുകാൻ കാരണം.

വന്ധ്യംകരണ ശസ്ത്രക്രിയ നടത്താൻ അനിമൽ വെൽഫെയർ ബോർഡ്​ ഓഫ്​ ഇന്ത്യയുടെ അംഗീകാരമുള്ള ഏജൻസി വേണം. സംസ്ഥാനത്ത്​ ഇത്തരം ഏജൻസികളുടെ അഭാവമാണ്​ പ്രധാന വെല്ലുവിളി. തിരുവനന്തപുരത്തെ സ്​ട്രീറ്റ്​ ഡോഗ്​ വാച്ച്​ എന്ന സംഘടനക്കു​ മാത്രമേ ബോർഡിന്‍റെ അംഗീകാരമുള്ളൂ. ഇതിനാൽ എ.ബി.സി കേന്ദ്രങ്ങളുള്ള ജില്ലകളിൽപോലും വന്ധ്യംകരണ ശസ്ത്രക്രിയ വേഗത്തിലാക്കാൻ സാധിക്കുന്നില്ല. നടപ്പുവർഷം തെരുവുനായ്ക്കൾക്കുള്ള കുത്തി​വെപ്പിനും എ.ബി.സി പദ്ധതിക്കുമായി സംസ്ഥാന സർക്കാർ 47.60 കോടി രൂപ നീക്കിവെച്ചിരുന്നു. എന്നാൽ, അംഗീകൃത ഏജൻസികളുടെ അഭാവവും എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ പൊതുജനങ്ങളിൽനിന്നുള്ള എതിർപ്പും മൂലം വന്ധ്യംകരണ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലാണ്​.

പോർട്ടബ്ൾ എ.ബി.സി സെന്‍റർ

എ.ബി.സി കേന്ദ്രങ്ങൾക്ക്​ സ്ഥലം ലഭ്യമാക്കുന്നതിൽ ജനങ്ങളുടെ എതിർപ്പുള്ളതിനാൽ ബദൽനിർദേശമെന്ന നിലക്ക്​ പോർട്ടബ്ൾ എ.ബി.സി സെന്‍റർ എന്ന നിർദേശം ഉയർന്നിട്ടുണ്ട്​. നിലവിൽ സംസ്ഥാനത്ത്​ 15 എ.ബി.സി സെന്‍ററുകളുണ്ട്​. മലപ്പുറം ജില്ലയിൽ ഒന്നുപോലുമില്ല.

കൂടുന്ന ആ​ക്രമണങ്ങൾ

  • 2017 - 1,35,749 - 8
  • 2018 - 1,48,899 - 9
  • 2019 - 1,61,055 --8
  • 2020 - 1,60,483 - 5
  • 2021 - 2,21,379 - 11
  • 2022 - 2,88,866 - 27
  • 2023 - 3,06,427 - 25
  • 2024 - 3,16,793 - 26
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray Dog Attack
News Summary - stray dog attack increasing
Next Story