Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം പുളിക്കലിൽ തെരുവുനായ് ആക്രമണം: നിരവധി പേർക്ക് കടിയേറ്റു

text_fields
bookmark_border
പരിക്കേറ്റവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു
dog
cancel
camera_alt

മലപ്പുറം പുളിക്കൽ ചേവായൂർ ഭാഗത്ത് നിരവധി പേരെ കടിച്ച തെരുവ്നായ് ബൈക്ക് യാത്രികനെ ആക്രമിക്കാൻ ശ്രമിക്കുന്നു. സി.സി.ടി.വി ദൃശ്യത്തിൽ നിന്ന്

പുളിക്കൽ (കൊണ്ടോട്ടി): മലപ്പുറം പുളിക്കൽ മേഖലയിൽ നിരവധി പേർക്ക് തെരുവുനായുടെ കടിയേറ്റു. പുളിക്കൽ, ചേവായൂർ, ചാമപറമ്പ് ഭാഗങ്ങളിലായി വിദ്യാർഥികളുൾപ്പടെ പത്തിലധികം പേർക്ക് കടിയേറ്റതായാണ് ലഭ്യമായ വിവരം. പരിക്കേറ്റവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പലർക്കും മുഖത്തും കാലിനും കൈക്കുമാണ് കടിയേറ്റത്. നായക്ക് പേവിഷബാധയുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. നാട്ടുകാർ ചേർന്ന് നായയെ പിടികൂടിയതായാണ് വിവരം.

അക്രമകാരിയായ നായ് മറ്റു നായ്കളെ കടിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ പ്രദേശത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ പുളിക്കൽ, ചേവായൂർ ഭാഗത്ത് നായ്ക്കളുടെ വാക്സിനേഷൻ തുടങ്ങുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - stray dog attack in malappuram pulikkal area
Next Story