മൂന്ന് വയസ്സുകാരന്റെ മുഖത്ത് കടിച്ചു, മുത്തശ്ശിക്കും ഗുരുതര പരിക്ക്; `കൊല്ലത്ത് തെരുവുനായ് ആക്രമണം
text_fieldsപത്തനാപുരം: പട്ടാഴി കന്നിമേൽ വാർഡിൽ തെരുവുനായുടെ ആക്രമണത്തിൽ ചെറുമകനും, അമ്മൂമ്മക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച രാവിലെ ഒമ്പതോടെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന കന്നിമേൽ മാവിള ഉന്നതിയിൽ മാവിള വീട്ടിൽ പ്രശാന്ത് - അഞ്ജന ദമ്പതികളുടെ മകൻ ദർശിത് (മൂന്ന്), അമ്മുമ്മ ശോഭന (52) എന്നിവരെയാണ് നായ് ആക്രമിച്ചത്. ദർശിതിന്റെ മുഖത്ത് നായ് കടിക്കുന്നത് കണ്ട്, ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മൂമ്മക്ക് കടിയേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം മുമ്പ് പത്തനാപുരം മേഖലയിൽ നിരവധിപേരെ തെരുവുനായ് ആക്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

