ആലപ്പുഴയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് ഗുരുതര പരിക്ക്
text_fieldsആലപ്പുഴ: വള്ളികുന്നത് തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. പടയണിവെട്ടം, പള്ളിമുക്ക് പ്രദേശവാസികളായ ഗംഗാധരൻ, രാമചന്ദ്രൻ, മറിയാമ്മ, ഹരികുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കടിയേറ്റ ഗംഗാധരൻ, രാമചന്ദ്രൻ എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലും മുഖത്ത് ഗുരുതരമായി പരിക്കേറ്റ മറിയാമ്മ (60)യെ പരുമലയിലെ സ്വകാര്യാശുപത്രയിലും ഹരികുമാറിനെ കായംകുളം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗംഗാധരൻ, മറിയാമ്മ, രാജൻ എന്നിവരുടെ മുക്കും മുഖവും തെരുവുനായ കടിച്ചുപറിച്ചു. രാമചന്ദ്രൻ്റെ കാലിലാണ് കടിയേറ്റത്. പേയുള്ള നായയാണ് കടിച്ചതെന്ന് നാട്ടുകാർ പറയുന്നു. മേഖലയിൽ തെരുവ് നായകൾ ഉൾപ്പടെ ഒട്ടധികം വളർത്തുമൃഗങ്ങൾക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

