Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ കൊരട്ടിയിൽ...

തൃശൂർ കൊരട്ടിയിൽ ചുഴലിക്കാറ്റ്; 15ഓളം വീടുകൾ തകർന്നു, കാറ്റിൽ ലോറി മറിഞ്ഞു

text_fields
bookmark_border
തൃശൂർ കൊരട്ടിയിൽ ചുഴലിക്കാറ്റ്; 15ഓളം വീടുകൾ തകർന്നു, കാറ്റിൽ ലോറി മറിഞ്ഞു
cancel

ചാലക്കുടി: ചാലക്കുടിക്കടുത്ത് കൊരട്ടിയിൽ ചുഴലിക്കാറ്റിൽ വൻ നാശം. 15ഓളം വീടുകൾ തകർന്നു. ചിറങ്ങര ദേശീയപാതയോരത്ത് നിർത്തിയിട്ട കണ്ടെയ്നർ ലോറി കാറ്റിൽ മറിഞ്ഞു. നിരവധി മരങ്ങൾ കാറ്റത്ത് ഒടിഞ്ഞു വീഴുകയും കടപുഴകുകയും ചെയ്തു. ഏറെ കൃഷി നാശവുമുണ്ടായി. ഞായറാഴ്ച രാത്രി 11.30നും തിങ്കളാഴ്ച പുലർച്ചെ ഒന്നിനുമാണ് കാറ്റ് ആഞ്ഞടിച്ചത്. 

വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നു. കൊരട്ടി പഞ്ചായത്തിന്‍റെ തെക്കൻ ഭാഗത്താണ് നാശനഷ്ടങ്ങൾ കൂടുതലുണ്ടായത്. മൂടപ്പുഴ, ചിറങ്ങര, പൊങ്ങം, മംഗലശ്ശേരി, വെസ്റ്റ് കൊരട്ടി, വാപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിൽ ആഞ്ഞുവീശിയ കാറ്റ് ജനങ്ങളെ ഭീതിയിലാഴ്ത്തി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. 

Show Full Article
TAGS:cyclone kerala news 
Next Story