
ചെമ്പൂച്ചിറ ഹൈസ്‌കൂളിലെ പ്രവർത്തികൾക്ക് സ്റ്റോപ് മെമ്മോ; കരാറുകാരൻ നടത്തിയ മറ്റൊരു നിർമാണത്തിലും ഗുണനിലവാരമില്ലെന്ന് കിഫ്ബി
text_fieldsതിരുവനന്തപുരം: നിർമാണത്തിൽ പരാതി ഉയർന്ന തൃശൂർ ചെമ്പൂച്ചിറ സ്‌കൂളിലെ പദ്ധതിയിലെ കരാറുകാരൻ നടത്തിയ നിലമ്പൂർ ജി.വി.എച്ച്.എസ്.എസിലെ പ്രവർത്തികൾ നിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവെപ്പിച്ചിരുെന്നന്ന് കിഫ്ബി അറിയിച്ചു. ചെമ്പൂച്ചിറ ഹൈസ്‌കൂളിലെ പ്രവർത്തികൾക്ക് സ്റ്റോപ് മെമ്മോ നൽകി. കൈറ്റ് എസ്.പി.വി ആയ നാല് പ്രോജക്ടുകൾ മോശം പ്രവർത്തിയും ഗുണനിലവാര പ്രശ്‌നങ്ങളും കാരണം നിർത്തിവെപ്പിച്ചതായും കിഫ്ബി അറിയിച്ചു.
പരാതി ഉയർന്ന സ്‌കൂളിലെ പ്രവർത്തികൾ ഏറ്റെടുത്ത അതേ കരാറുകാരൻ ഏഴു പ്രോജക്ടുകളാണ് ആകെ ചെയ്തത്. അതിൽ മൂന്നെണ്ണം പരിശോധിച്ചു. ഒരെണ്ണം ഗുണനിലവാരക്കുറവ് കാരണം നിർത്തിവെപ്പിച്ചു. മാധ്യമങ്ങളിലൂടെ ഉയർന്ന പരാതികളെക്കുറിച്ച് ഡിസംബർ ഒന്നിന് പരിശോധന നടത്തും.
പ്ലാനിങ്, ഡിസൈൻ, നടപടിക്രമങ്ങൾ, നിർവഹണം, ഗുണനിലവാര മാനേജ്‌മെൻറ് തുടങ്ങിയ പരിശോധിച്ച് അന്തിമ റിപ്പോർട്ട് നൽകും. അഞ്ചുകോടി പദ്ധതിയിൽ വരുന്ന 141 സ്‌കൂളുകളിൽ 74 എണ്ണവും മൂന്ന് കോടി പദ്ധതിയിൽ വരുന്ന 96 സ്‌കൂളുകളിൽ 33 എണ്ണവും പരിശോധിച്ചുകഴിഞ്ഞു.
പദ്ധതികൾക്ക് ധനലഭ്യത ഉറപ്പാക്കുകയാണ് കിഫ്ബിയുടെ പ്രാഥമിക ചുമതല. നടത്തിപ്പ് ചുമതല അതാത് സ്‌പെഷൽ പർപസ് വെഹിക്കിളുകൾക്കാണ്. കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തുന്ന പദ്ധതികളിൽ സാേങ്കതിക ഗുണനിലവാര പരിശോധന, ഭരണപരമായ പരിശോധന എന്നിവയാണ് കിഫ്ബി നടത്തുക.
റാൻഡം ആയും പരാതികളുടെ അടിസ്ഥാനത്തിലും കിഫ്ബി നടത്തും. പരാതി ഉണ്ടായ പദ്ധതികളുടെ കരാറുകാർക്ക് ഇതേവരെ പൂർണമായും പണം നൽകിയിട്ടില്ല. ഗുണനിലവാരം ഉറപ്പുവരുത്തുന്നതുവരെ കിഫ്ബി തുക നൽകില്ല.