Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിലാഫലകം മറിഞ്ഞു വീണ്​ ...

ശിലാഫലകം മറിഞ്ഞു വീണ്​ അഞ്ചു വയസുകാര​െൻറ തുടയെല്ല്​ പൊട്ടി

text_fields
bookmark_border
ശിലാഫലകം മറിഞ്ഞു വീണ്​ അഞ്ചു വയസുകാര​െൻറ തുടയെല്ല്​ പൊട്ടി
cancel

ചെങ്ങന്നൂർ: മതിലിൽ ചാരി വെച്ച ശിലാഫലകം ദേഹത്തേക്ക്​ മറിഞ്ഞു വീണ്​ അഞ്ചു വയസുകാരന്​ പരിക്ക്​. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ആറാട്ടുപുഴ കറ്റുവെട്ടിക്കൽ വീട്ടിൽ വിഷ്ണു - ശാലിനി ദമ്പതികളുടെ മകൻ ഗൗതമിനാണ് ഫലകം മറിഞ്ഞു വീണ്​ പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.

കുട്ടിയുടെ അമ്മയുടെ കുടുംബമായ ചെങ്ങന്നൂർ പാണ്ടനാട് മാമ്മൂട്ടിൽ പടിഞ്ഞാറെതിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മതിലിൽ ചാരി വെച്ചിരുന്ന ഫലകത്തിൻ കയറി പിടിക്കുകയും അത് തെന്നി വീഴുകയുമായിര​ുന്നു. അപകടത്തിൽ കുട്ടിയുടെ ഇടതു കാൽ മുട്ടും തുടയെല്ലും പൊട്ടി​.

പാണ്ടനാട് ഗ്രാമപഞ്ചായത്ത്​ ഏഴാം വാർഡിൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന തുണ്ടത്തിൽപ്പടി -പള്ളിയോട കടവ് കോൺക്രീറ്റ് റോഡിൽ സ്ഥാപിക്കാനായി വീടി​െൻറ മതിലിൽ ചാരി വെച്ചിരുന്ന ശിലാഫലകമാണ്​ കുട്ടിയുടെ ദേഹത്തേക്ക്​ മറിഞ്ഞു വീണത്​.

ഫലകത്തിനടിയിൽ അകപ്പെട്ട കുഞ്ഞിനെ നാട്ടുകാർ രക്ഷപ്പെടുത്തി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മാവൻ ശ്യാം പാണ്ടനാട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്​. വിഷ്ണുവും ശാലിനിയും ജോലിക്കു പോകുമ്പോൾ ഗൗതമിനെയും മൂന്നര വയസുകാരിയായ പിങ്കിയേയും ശാലിനിയുടെ വീട്ടിൽ കൊണ്ടുവിട്ട ശേഷം വൈകീട്ട് തിരികെ ആറാട്ടുപുഴക്ക് മടങ്ങുമ്പോൾ ഇരുവരേയും കുട്ടുകയാണ് പതിവ്.

Show Full Article
TAGS:Stone slab fell down Stone slab child injured 
Next Story